ജഗ്ദീപ് ധന്‍ഖര്‍ ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതി. മാര്‍ഗരറ്റ് ആല്‍വയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍ഖര്‍ ചുമതലയേറ്റെടുക്കും.
പാര്‍ലമെന്റിലെ ഇരുസഭകളും കൂടി നിലവില്‍ 780 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 725 പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 528 വോട്ടുകളാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍ഖര്‍ നേടിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വക്ക് 182 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിന് 516 വോട്ടുകളാണ് ലഭിച്ചത്. ഗോപാല്‍ക്യഷ്ണ ഗാന്ധിക്ക് 244 വോട്ടുകളും ലഭിച്ചിരുന്നു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ തൃണമൂലിന്റെ 2 വിമത എം പിമാര്‍ വോട്ട് ചെയ്തു. ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. അസുഖബാധിതരായതിനാല്‍ ബിജെപിയുടെ 2 എം പിമാരും വോട്ട് ചെയ്യാനായില്ല. പാര്‍ലമെന്റിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു വോട്ടെണ്ണല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീല്‍ ചെയറിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.