INDIA

ലക്ഷ്യം ചൈനയെ നേരിടല്‍; ഇൻഡോ - പസഫിക് മേഖലയില്‍ 7500 കോടി ഡോളറിന്‌റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍

2030നകം പുതിയ പ്ലാന്‍ പൂര്‍ണമായും നടപ്പാക്കുമെന്ന് ജപ്പാന്‍

വെബ് ഡെസ്ക്

ഇന്‍ഡോ - പസഫിക് മേഖലയിലെ വ്യാപാരത്തില്‍ ചൈനയെ നേരിടുക എന്ന ലക്ഷ്യത്തോടെ വിശാലമായ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. മേഖലയുടെ വികസനത്തിനായി 7500 കോടി ഡോളറിന്‌റെ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. നാല് തലങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മേഖലയില്‍ സമാധാനം സ്ഥാപിക്കുക, ഇന്‍ഡോ - പസഫിക് രാജ്യങ്ങളുടെ സഹകരണത്തിന് വിലങ്ങുതടിയാകുന്ന ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ മറികടക്കല്‍, വിവിധ തലങ്ങളിലൂടെ ആഗോള യോജിപ്പ് സാധ്യമാക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണിത്. 2030നകം പുതിയ പ്ലാന്‍ പൂര്‍ണമായും നടപ്പാക്കും. സ്വകാര്യ നിക്ഷേപം, വായ്പകള്‍ , സര്‍ക്കാര്‍ സഹകരണം, ഗ്രാന്‍ഡുകള്‍ എന്നിവ വഴിയാകും ഇത് യാഥാര്‍ഥ്യമാക്കുക.

ചൈനയുടെ സ്വാധീനം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് ഇന്‍ഡോ - പസഫിക് മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്ലാന്‍. മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ ഇന്ത്യയ്ക്കും ജപ്പാനും ഒരുപോലെ വെല്ലുവിളിയാണ്. നടപടികള്‍ ഇരു രാജ്യങ്ങളുടേയും സാമ്പത്തിക സുരക്ഷയെ കൂടി സാരമായി ബാധിക്കുമെന്നത് ഉള്‍ക്കൊണ്ടുള്ള കൂടുതല്‍ നയരൂപീകരണങ്ങളുണ്ടാകും. ചൈനയെ മറികടന്ന് ആഗോളവ്യാപാരത്തിലെ നിര്‍ണായക ഇടപെടലുകള്‍ ഉറപ്പിക്കുക എന്നതാകും ജപ്പാന്റേയും ഇന്ത്യയുടേയും ലക്ഷ്യം.

കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ഷാങ് രി-ലാ ഡയലോഗിൽ അടുത്ത ഏപ്രിലിൽ ഇന്തോ-പസഫിക് മേഖലയ്ക്കായി പുതിയ പദ്ധതി തയ്യാറാക്കുമെന്ന് ഫുമിയോ കിഷിദ അറിയിച്ചിരുന്നു. മേഖലയയുടെ സുരക്ഷയ്ക്കായി പട്രോളിങ് കപ്പലുകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ സംരംഭങ്ങൾ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഐക്യം പ്രധാനമാണെന്നും ജപ്പാനും ഇന്ത്യയും വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഫുമിയോ കിഷിദ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ വിവിധ തലങ്ങളില്‍ റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് ജപ്പാന്‍.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം