INDIA

'നടന്നത് നിർഭാഗ്യകരമായ സംഭവം'; ഹോളി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ജാപ്പനീസ് യുവതി

ഡൽഹിയിലെ പഹർഗഞ്ചിൽ നടന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച യുവതി ഉടൻ തന്നെ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ജാപ്പനീസ് യുവതി. ഇന്ത്യയിലെ ഹോളി ആഘോഷത്തെ മോശമാക്കി കാണിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വീഡിയോ ട്വീറ്റ് ചെയ്തതെന്ന് യുവതി പറയുന്നു. എന്നാൽ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. ''ഹോളിക്കിടെ ഒരു സ്ത്രീ തനിച്ച് പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് 35ഓളം സുഹൃത്തുക്കൾക്ക് ഒപ്പമാണ് അവിടെ പോയത്'' - കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ യുവതി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹോളി ആഘോഷത്തിനിടെ, വിദേശ യുവതിയെ ഒരു കൂട്ടം ആളുകൾ പിടിച്ചുവയ്ക്കുകയും ബലമായി കളർ തേയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഡൽഹിയിലെ പഹർഗഞ്ചിൽ നടന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച യുവതി ഉടൻ തന്നെ അത് പിൻവലിക്കുകയും ചെയ്തിരുന്നു. വീഡിയോ പങ്കുവച്ച ഉടനെ വലിയ പ്രതികരണമാണ് ഉണ്ടായതെന്നും അതിൽ ഭയന്നാണ് ഡിലീറ്റ് ചെയ്തതെന്നും യുവതി പറഞ്ഞു. ''ഇന്ത്യയെ ഒരുപാട് ഇഷ്ടമാണ്. ഒരുപാട് തവണ സന്ദർശിട്ടുണ്ട്, വളരെ മനോഹരമായ രാജ്യമാണ്. ഇന്ത്യയും ജപ്പാനും എല്ലാ കാലത്തും സുഹൃത്തുക്കളായി തുടരും'' - ട്വീറ്റിൽ യുവതി പറയുന്നു.

"മാർച്ച് ഒൻപതിന് ഞാനൊരു ഹോളിയുടെ ദൃശ്യം ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ പ്രതീക്ഷിച്ചതിലും അധികം മെസ്സേജുകളും ഷെയറുകളുമാണ് ഉണ്ടായത്. ഞാൻ ആകെ ഭയന്നു, അതുകൊണ്ടാണ് ഡിലീറ്റ് ചെയ്തത്" - ട്വിറ്ററിൽ യുവതി കുറിച്ചു. വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് പോയ യുവതി ഇതുവരെയും പോലീസിലോ എംബസിയിലോ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. വനിതാ കമ്മീഷന്റെ നിർദേശപ്രകാരമാണ് ഡൽഹി പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്തവരിൽ പ്രായപൂർത്തിയാകാത്ത ഒരു യുവാവും ഉൾപ്പെടുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് യുവതി മറ്റൊരു ട്വീറ്റിൽ പറയുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ക്രമേണ കുറയുമെന്ന് കരുതാമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ