സഞ്‌ജീവ്‌ കപൂർ 
INDIA

"കാണാനിഷ്ടപ്പെടാത്ത, കലാപരമല്ലാത്ത കോൺക്രീറ്റ് വസ്തു" ഇന്ത്യൻ മെട്രോ സ്റ്റേഷനുകളെ വിമർശിച്ച് ജെറ്റ് എയർവേസ്‌ സിഇഒ

പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്

വെബ് ഡെസ്ക്

സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ നിർമിതിയെ വിമർശിച്ച് ജെറ്റ് എയർവേസ്‌ സിഇഒ സഞ്‌ജീവ്‌ കപൂർ. ട്വിറ്ററിൽ ഇന്ത്യയിലെയും ദുബായിലെയും മെട്രോ സ്റ്റേഷനുകളുടെ ഫോട്ടോ പങ്കുവെച്ച് താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനം. ഇന്ത്യയിലെ മെട്രോസ്റ്റേഷനുകൾ നമ്മൾ കാണാനിഷ്ടപ്പെടാത്ത, കലാപരമല്ലാത്ത വെറും കോൺക്രീറ്റ് വസ്തു മാത്രമാണെന്നാണ് ട്വീറ്റ്. മെട്രോ സ്റ്റേഷനുകളിലെ വാസ്തുവിദ്യയെക്കുറിച്ചും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

ഈ മാസം 25 ന് ബെംഗളൂരു വൈറ്റ്ഫീൽഡ്-കെആർ പുരം മെട്രോ റൂട്ട് (പർപ്പിൾ റൂട്ട് ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ കൂടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന

"ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത ... നമ്മുടെ ഓവർ ഗ്രൗണ്ട് ഓവർഹെഡ് മെട്രോസ്റ്റേഷനുകൾ കലാപരമല്ലാത്ത, നമ്മൾ കാണാനിഷ്ടപ്പെടാത്ത വെറും കോൺക്രീറ്റ് വസ്തുക്കൾ മാത്രം ആകുന്നത് എന്താണ്? ബെംഗളൂരുവിലെ ചിത്രങ്ങൾ ദുബൈയിലേതുമായി താരതമ്യം ചെയ്ത് നോക്കൂ. 10 വർഷം മുൻപെങ്കിലും പണിതവയാണ് ദുബൈയിലെ സ്റ്റേഷനുകൾ! " സഞ്ജയ് കപൂർ ട്വീറ്റ് ചെയ്തു. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഈ മാസം 25 ന് ബെംഗളൂരു വൈറ്റ്ഫീൽഡ്-കെആർ പുരം മെട്രോ റൂട്ട് (പർപ്പിൾ റൂട്ട് ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ കൂടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

പിന്നാലെ ട്വീറ്റിന് താഴെ സഞ്ജീവ് കപൂറിനെ വിമർശിച്ച് നിരവധി പേരെത്തി. സ്വന്തം രാജ്യത്തെ അംഗീകരിക്കാൻ ഇത്തരക്കാർക്കാവില്ല എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. പ്രസ്താവന തെറ്റാണെന്ന് തെളിയിക്കാനായി ഇന്ത്യയിലെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ഫോട്ടോയും ഇവർ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലെ ചില ഭാഗങ്ങളിലുള്ള വിഐ നെറ്റ്‌വർക്ക് സേവനത്തെ വിമർശിച്ചും അദ്ദേഹം ട്വീറ്റുകൾ പങ്കുവെച്ചിരുന്നു

ഒപ്പം അദ്ദേഹത്തിന്റെ അനുകൂലിച്ചുകൊണ്ടും ട്വിറ്റർ ഉപയോക്താക്കൾ കമന്റ് ചെയ്തിട്ടുണ്ട്. സഞ്ജീവ് കപൂർ ചൂണ്ടിക്കാട്ടിയത് ശരിയാണെന്നും നമ്മുടെ പൊതുസ്ഥാപനങ്ങളൊന്നും എക്കോ ഫ്രണ്ട്ലിയോ ഭംഗിയുള്ളതോ ചെലവ് കുറഞ്ഞതോ അല്ലെന്നും പ്രതികരണങ്ങളുണ്ട്. പൊതു സ്ഥാപനങ്ങളുടെ നിർമാണത്തിൽ വാസ്തുവിദ്യക്കോ, സൗന്ദര്യത്തിനോ വില നൽകുന്നില്ല എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ചില ഭാഗങ്ങളിലുള്ള വിഐ നെറ്റ്‌വർക്ക് സേവനത്തെ വിമർശിച്ചും അദ്ദേഹം ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. ഒൻപത് വർഷത്തിന് ശേഷം ഞാൻ സർവീസ് മാറുകയാണെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സേവനം വളരെ മോശമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി