INDIA

സര്‍ക്കാര്‍ ജോലികളില്‍ 77 ശതമാനം സംവരണം; ബില്ല് പാസാക്കി ജാര്‍ഖണ്ഡ് നിയമസഭ

സമൂഹത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ ജാര്‍ഖണ്ഡിൽ നിലവിൽ 60% സംവരണമുണ്ട്

വെബ് ഡെസ്ക്

സർക്കാർ ജോലിയിൽ വിവിധ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം 77ശതമാനമാക്കി ജാർഖണ്ഡ്. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് സംസ്ഥാന സർക്കാർ ജോലികളിൽ 77% സംവരണം നൽകുന്ന ബിൽ ജാർഖണ്ഡ് നിയമസഭ വെള്ളിയാഴ്ച പാസാക്കി. സമൂഹത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ ജാർഖണ്ഡിൽ നിലവിൽ 60% സംവരണമുണ്ട്. ഇതാണ് 77ശതമാനമാക്കി ഉയർത്തിയത്. ബിജെപിയുടെ പ്രതിഷേധങ്ങൾക്കിടയിലാണ് നിർദ്ദിഷ്ട ബിൽ പാസാക്കിയത്.

ബില്ലുകൾ ജുഡീഷ്യൽ അവലോകനത്തിന് ശേഷം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി കേന്ദ്രം നടപ്പിലാക്കിയതിന് ശേഷം പ്രാബല്യത്തിൽ വരും

പുതിയ ഭേദഗതി പ്രകാരം പട്ടികവർഗക്കാർക്ക് 28 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനവും പട്ടികജാതിക്കാർക്ക് 12ശതമാനവും സംവരണം ലഭിക്കും. നിലവിൽ പട്ടികവർഗക്കാർക്ക് 26 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 14ശതമാനവും പട്ടികജാതിക്കാർക്ക് 10 ശതമാനവുമാണ് സംവരണം ലഭിച്ചിരുന്നത്. ബില്ലുകൾ ജുഡീഷ്യൽ അവലോകനത്തിന് ശേഷം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി കേന്ദ്രം നടപ്പിലാക്കിയതിന് ശേഷം പ്രാബല്യത്തിൽ വരും. ജനങ്ങൾക്ക് വേണ്ടിയുള്ള സുരക്ഷാ കവചമാണ് ബില്ലെന്നാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിശേഷിപ്പിച്ചത്.

സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലോ കോളേജുകളിലോ ഉള്ള പ്രവേശനത്തിന് സംവരണം ബാധകമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

എന്നാല്‍ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലോ കോളേജുകളിലോ ഉള്ള പ്രവേശനത്തിന് സംവരണം ബാധകമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതിനിടെ മന്ത്രിസഭ മുന്നോട്ട് വെച്ച ബില്ലിൽ നിർദേശിക്കപ്പെട്ട ചില ഭേദഗതികളും ബിൽ നിയമസഭാ സമിതിയുടെ പരിശോധനയ്ക്ക് അയക്കണമെന്ന നിർദ്ദേശവും സഭ തള്ളി.

അതേസമയം ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വലിയ ഭൂരിപക്ഷത്തോടെയും നിയമസഭയിൽ കൂടുതൽ നിയമസഭാംഗങ്ങളോടെയും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. അനധികൃത ഖനന കുംഭകോണത്തിൽ ആരോപണം നേിടുന്ന വ്യക്തിയാണ് ഹേമന്ത് സോറന്‍. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേക്ടിന്റെ പരിഗണനയിലുള്ള കേസില്‍ അന്വേഷണ ഏജൻസി നവംബർ 17ന് രണ്ടാം തവണയും സോറനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കേസ് രാഷ്ടീയ പകപോക്കലാണെന്നും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ നീക്കമാണ് കേസിന് പിന്നിലെന്നുമായിരുന്നു സോറന്റെ വാദം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്