ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെന്‍  
INDIA

ജാര്‍ഖണ്ഡ് രാഷ്ട്രീയ പ്രതിസന്ധി ; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി ഹേമന്ത് സോറന്‍

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച

വെബ് ഡെസ്ക്

രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി മുഖ്യമന്ത്രി ഹേമന്ത് സോറന്‍. നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ചേരും.

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത ഭീഷണി നേരിടുന്നതിനിടെയാണ് ഹേമന്ദ് സോറന്‍റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിനൊരുങ്ങുന്നത്. 81 അംഗ സഭയില്‍ ജെ എം എം- കോണ്‍ഗ്രസ് -ആര്‍ജെഡി സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ട് . അതുകൊണ്ട് തന്നെ നിലവില്‍ സര്‍ക്കാറിന് ഭീഷണിയുണ്ടാകാന്‍ സാധ്യതയില്ല. അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കാതെ ഭരണപക്ഷത്ത് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതിന് ഗവര്‍ണര്‍ അവസരമൊരുക്കുന്നുവെന്നാണ് ജെഎംഎം ഉയര്‍ത്തുന്ന ആക്ഷേപം. മഹാരാഷ്ട്രയില്‍ ബിജെപി പയറ്റിയ അതേ തന്ത്രമാണ് ജാര്‍ഖണ്ഡിലും പ്രയോഗിക്കുന്നതെന്നാണ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വ്യക്തമാക്കുന്നത്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരം ഗവര്‍ണര്‍ രമേഷ് ഭായിസ് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ജെഎംഎം നേതാക്കള്‍ വ്യക്തമാക്കുന്നത്. .എന്നാല്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പിനൊരുങ്ങുന്നതെന്ന് മന്ത്രി ആലംഗീര്‍ അലി പറഞ്ഞു. അയോഗ്യത പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയത് കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ മെഡിക്കല്‍ പരിശോധനക്ക് പോയതെന്നും ഉടനെ തിരിച്ചെത്തുമെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എം എല്‍ എമാരെ സ്വാധീനിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുവെന്നാണ് ജെഎംഎം ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയായ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് 31 എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റിയിരുന്നു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഹേമന്ത് സോറന്‍ യോഗ്യനല്ലെന്ന് കാണിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഗസ്ത് 25 ന് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചു . ഇതിനു ശേഷമാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ജാര്‍ഖണ്ഡ മന്ത്രിസഭയില്‍ ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരാളുമാണുള്ളത്. . പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍