15000 രൂപ വിലയുള്ള ബജറ്റ് ലാപ്‌ടോപ്പുകൾ വിപണിയിൽ അവതരിപ്പിക്കാൻ റിലയന്‍സ് ജിയോ. എംബഡഡ് 4 ജി സിമ്മിനൊപ്പം ജിയോ 184 ഡോളര്‍ (15,000 രൂപ) വിലയുള്ള ലാപ്‌ടോപ്പുകൾ അവതരിപ്പിക്കാനാണ് നീക്കം. ഇതിനായി ജിയോ ആഗോള ഭീമന്മാരായ ക്വാൽകോം, മൈക്രോസോഫ്റ്റ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ജിയോബുക്ക് എന്ന പേരില്‍ ഇറങ്ങുന്ന ലാപ്‌ടോപ്പ് സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ലഭ്യമാകും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്തൃ ലോഞ്ച് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കാരിയറായ ജിയോ റിപ്പോർട്ടുകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കുറഞ്ഞ വിലയുള്ള ജിയോ ഫോണുകൾ വൻ വിജയമായതിന് പിന്നാലെയാണ് ജിയോ ബജറ്റ് ലാപ്‌ടോപ്പുകൾ അവതരിപ്പിക്കുന്നത്. കൗണ്ടർപോയിന്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം അവസാനം അവതരിപ്പിച്ചതുമുതൽ, ജിയോ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 100 ഡോളറിന് താഴെയുള്ള സ്‌മാർട്ട്‌ഫോണാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളിലായുള്ള വിപണിയുടെ അഞ്ചിലൊന്ന് വരും ഇത്. രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയുടെ 9 ശതമാനവും ഈ വിഭാഗമാണ്. ജിയോഫോണിന്റെ പോലെത്തന്നെ വലിയ പ്രോജക്റ്റ് ആയിരിക്കും ജിയോബുക്കുകളുമെന്നാണ് റിപ്പോർട്ടുകള്‍
ജിയോബുക്ക് പ്രവർത്തിക്കുന്നത് JioOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും, മൈക്രോസോഫ്റ്റിന്റെ ചില ആപ്ലിക്കേഷനുകളും ജിയോബുക്കിൽ ലഭ്യമാകും
പ്രാദേശികമായി കരാർ നിർമ്മാതാക്കളായ ഫ്ലെക്‌സ് പ്രാദേശികമായാണ് ജിയോബുക്ക് നിർമ്മിക്കുക. മാർച്ചോടെ ലക്ഷക്കണക്കിന് യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, എച്ച്പി, ഡെൽ, ലെനോവോ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇന്ത്യയിലെ പിസി കയറ്റുമതി 14.8 ദശലക്ഷം യൂണിറ്റായിരുന്നു.
ജിയോബുക്ക് പ്രവർത്തിക്കുന്നത് JioOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും, മൈക്രോസോഫ്റ്റിന്റെ ചില ആപ്ലിക്കേഷനുകളും ജിയോബുക്കിൽ ലഭ്യമാകും. ആം ലിമിറ്റഡിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള Qualcomm (QCOM.O) ചിപ്പുകൾ ആയിരിക്കും ഇത് ഉപയോഗിക്കുക.
നിലവിൽ, HP (HPQ.N)യും ഡെല്ലും ആണ് ഇന്ത്യയിലെ ലാപ്‌ടോപ്പ് വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത്. പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ് വിൽപ്പനയുള്ള വിപണിയിൽ ജിയോബുക്ക് ചേർക്കുന്നതോടെ 15% കൂടി വികസിക്കുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ഓഫീസിന് പുറത്തുള്ള കോർപ്പറേറ്റ് ജീവനക്കാർക്കായി ടാബ്‌ലെറ്റുകൾക്ക് ബദലായി ലാപ്‌ടോപ്പ് അവതരിപ്പിക്കാൻ ആണ് ജിയോ ലക്ഷ്യം വെക്കുന്നത്. 2020-ൽ ആഗോള നിക്ഷേപകരായ KKR & Co Inc (KKR.N) , സിൽവർ ലേക്ക് എന്നിവയിൽ നിന്ന് ഏകദേശം 22 ബില്യൺ ഡോളർ ഇതിനായി ജിയോ സമാഹരിച്ചിട്ടുണ്ട്.