INDIA

വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 9 ദിവസത്തിനുള്ളില്‍ രാജി; കാരണം വ്യക്തമാക്കി അമ്പാട്ടി റായുഡു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഡിസംബര്‍ 28-ന് റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്

വെബ് ഡെസ്ക്

വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 9 ദിവസത്തിനുള്ളില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം അമ്പാട്ടി റായുഡു. ട്വിന്റി 20 ഇന്റര്‍നാഷണല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത് എന്നാണ് റായുഡുവിന്റെ വിശദീകരണം. 'പ്രൊഫഷണല്‍ മത്സരം കളിക്കുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കരുതെന്നത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്' - അമ്പാട്ടി റായുഡു വ്യക്തമാക്കി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഡിസംബര്‍ 28-ന് റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇക്കാര്യം പാര്‍ട്ടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍. പാര്‍ട്ടി പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്‍പത് ദിവസത്തിനുള്ളില്‍ റായുഡു വൈഎസ്ആര്‍സിപിയില്‍ നിന്ന് രാജി വച്ചതായി പ്രഖ്യാപിച്ചു. ജനുവരി ആറിനാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.

'വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായി ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്. കുറച്ചുകാലത്തേക്ക് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ നടപടികള്‍ സമയബന്ധിതമായി അറിയിക്കും'', എന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത് സംബന്ധിച്ച് അമ്പാട്ടി റായുഡു എക്‌സിലൂടെ അറിയിച്ചത്.

2017-ലെ ഐപിഎല്‍ സീസണ് ശേഷം മുംബൈ ഇന്ത്യന്‍സ് വിട്ട അമ്പാട്ടി റായുഡു, ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. 2023-ലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരവധി വിഷയങ്ങളില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചതിനു ശേഷമാണ് റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയാണെന്ന് വ്യക്തമാക്കിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി