INDIA

സുപ്രീംകോടതിയിലേക്ക് പരിഗണിക്കുന്ന ജഡ്ജിമാരെ വിലയിരുത്താൻ പ്രത്യേക സംവിധാനം; നിയമനം സുതാര്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ്

മുടങ്ങിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രമെന്നും ചീഫ് ജസ്റ്റിസ്

വെബ് ഡെസ്ക്

സുപ്രീംകോടി ജഡ്ജി നിയമന നടപടികൾ കൂടുതൽ സുതാര്യമാക്കാൻ പദ്ധതിയുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജുഡീഷ്യൽ നിയമനങ്ങൾ നടത്താൻ കൊളീജിയത്തെ സഹായിക്കാനായി സുപ്രീംകോടതിയുടെ റിസർച്ച് ആൻഡ് പ്ലാനിങ് സെന്റർ പ്രവർത്തനം ആരംഭിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതിയിലേക്ക് ഭാവിയിൽ നിയമിതരാകാനുള്ള രാജ്യത്തെ മികച്ച 50 ഹൈക്കോടതി ജഡ്ജിമാരെ വിലയിരുത്താൻ സംവിധാനം സഹായിക്കുമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രീംകോടതി നിയമനത്തിനായി പരിഗണിക്കുന്ന ജഡ്ജിമാരെയോ അഭിഭാഷകരെയോ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇല്ലെന്ന കാരണത്താൽ കൊളീജിയം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. വിമർശനങ്ങളെ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും അങ്ങനെ ചെയ്താൽ മാത്രമേ സുപ്രീംകോടതി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

റിസർച്ച് ആൻഡ് പ്ലാനിങ് സെന്ററിന്റെ പ്രവർത്തകരെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഹരിയാന ജുഡീഷ്യൽ സർവീസിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുക. നിരവധി ഇന്റേണുകളും നിയമ ഗവേഷകരും സംഘത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

ജഡ്ജിമാർ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളും അതിന്റെ നിലവാരത്തെ കുറിച്ചുള്ള ഡാറ്റയും കേന്ദ്രത്തിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് തരം തിരിക്കൽ, ഗ്രൂപ്പിങ്, ടാഗിങ് എന്നീ സംവിധാനങ്ങളിലൂടെ മുടങ്ങിക്കിടക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. പദ്ധതിയുടെ ഒന്നാംഘട്ടം പുരോ​ഗമിക്കുകയാണ്. അതിനായുള്ള മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിന് കേസുകളുടെ ഡാറ്റ ശേഖരിക്കുന്നുണ്ട്. ക്രിമിനൽ കേസുകൾ ഓഡിറ്റ് ചെയ്യുന്നതിന് റോഡ്മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ