INDIA

സ്വവർഗ വിവാഹം: പാർലമെന്റിന് വിടണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

വെബ് ഡെസ്ക്

സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികളിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിന് വിടുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വിഷയത്തിന്റെ സങ്കീർണതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിച്ച് വിഷയം പാർലമെന്റിന് വിടണമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്.

ലൈംഗികതയും ലൈംഗിക ആഭിമുഖ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നു എന്നാൽ, ഇന്ത്യയുടെ നിയമം പുരുഷനെയും സ്ത്രീയെയും നിർവചിക്കുന്നത് പരമ്പരാഗത അർഥത്തിലാണ്. എപ്പോൾ വിവാഹം കഴിക്കണമെന്നത് നിയമമാണ് തീരുമാനിക്കുന്നത്. ഇത്തരത്തിലൊരു കാര്യം ചർച്ച ചെയ്യപ്പെടുമ്പോൾ ആദ്യം പോകേണ്ടത് പാർലമെന്റിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ അല്ലേയെന്ന് തുഷാർ മേത്ത കോടതിയിൽ ചോദിച്ചു. സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികളിൽ അഞ്ചാം ദിവസമാണ് ഇന്ന് സുപ്രീംകോടതി വാദം കേട്ടത്.

തിരഞ്ഞെടുക്കാനുള്ള അവകാശങ്ങൾ, ലൈംഗിക മുൻഗണന, സ്വയംഭരണാവകാശം, സ്വകാര്യത എന്നിവ ഒരു സാമൂഹിക സ്ഥാപനമെന്ന നിലയിൽ പാർലമെന്റാണ് അംഗീകരിക്കേണ്ടതെന്ന് കേന്ദ്രം വാദിച്ചു. പകരം ജുഡീഷ്യൽ വിധിന്യായത്തിലൂടെ ആണോ വിവാഹത്തിനുള്ള അവകാശത്തെക്കുറിച്ച് വിഷയം ഉന്നയിക്കേണ്ടതെന്നും തുഷാർ മേത്ത ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സ്വവർ​ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്.

സ്വവർ​ഗ വിവാഹത്തിന് സാമൂഹിക അംഗീകാരം ആവശ്യമാണ്. ഇത് പാർലമെന്റിലൂടെ ആയിരിക്കണം. കോടതിയാണ് ഇത് ചെയ്യുന്നതെങ്കിൽ, ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി മാറും. അത് എൽജിബിടിക്യൂ വിഭാഗത്തിന് ദോഷകരമായി മാറുമെന്നും മേത്ത വാദിച്ചു.

സ്വവർ​ഗവിവാഹത്തിന് അനുകൂലമായി വിധി വന്നാൽ അനന്തരഫലമായുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാൻ ജുഡീഷ്യറി സജ്ജമല്ലെന്നും മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വ്യക്തമായ നിലപാടുകളെടുക്കാനും വിഷയം കൈകാര്യം ചെയ്യാനും പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ ​​മാത്രമേ കഴിയൂ എന്നും സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു.

പാർലമെന്റിന് വിടേണ്ട വിഷയമാണെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതിൽ ബാ‍ർ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും