INDIA

കങ്കണയുടെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ

വെബ് ഡെസ്ക്

നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കരണത്തടിച്ചെന്ന് ആരോപണം. ചണ്ഡീഗഢ് വിമാനത്താവളത്തിൽ നടന്ന സംഭവം കങ്കണ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെതിരെയാണ് കങ്കണയുടെ പരാതി. ചണ്ഡിഗഡിൽനിന്ന് ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ താൻ സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വെച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്നാണ് കങ്കണയുടെ ആരോപണം.

കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് കുൽവീന്ദറിനെ പ്രകോപിച്ചതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. അതേസമയം സുരക്ഷ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ട്രേയിലേക്ക് മാറ്റാൻ കങ്കണ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് പരാതിക്കിടയാക്കിയെതെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനും മുതിർന്ന ഉദ്യോഗസ്ഥർക്കും കങ്കണ പരാതി നൽകി. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കുൽവീന്ദറിനെ കസ്റ്റഡിയിലെടുത്ത അധികൃതർ ചോദ്യം ചെയ്യുന്നതിനായി സിഐഎസ്എഫ് കമാൻഡന്റ് ഓഫീസിലേക്കു മാറ്റി.

ഹിമാചലിലെ മണ്ഡി മണ്ഡലത്തിൽനിന്നാണ് കങ്കണ വിജയിച്ചത്. 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്. ഹിമാചൽപ്രദേശിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ വനിതയും രാജകുടുംബത്തിൽ നിന്നല്ലാത്ത ആദ്യത്തെ വനിതയുമാണ് കങ്കണ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും