INDIA

24 മന്ത്രിമാര്‍ കൂടി; കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് പൂര്‍ത്തിയാകും

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ മെയ് 20നായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

വെബ് ഡെസ്ക്

കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക്‌ 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോട മന്ത്രിസഭാ ബലം 34 ആകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ 20-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എംഎല്‍എമാരായ എച്ച്കെ പാട്ടീല്‍, കൃഷ്ണ ബൈരഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്സി മഹാദേവപ്പ, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രെ, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പ്രമുഖര്‍.

ഓള്‍ഡ് മൈസൂരു, കല്യാണ കര്‍ണാടക മേഖലകളില്‍ നിന്ന് ഏഴ് വീതം മന്ത്രിമാരും കിറ്റൂര്‍ കര്‍ണാടക മേഖലയില്‍ നിന്ന് ആറ് പേരും മധ്യ കര്‍ണാടകയില്‍ നിന്ന് രണ്ട് പേരുമുണ്ട്. മഹിളാ കോൺഗ്രസ് അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറിന് മാത്രമാണ് വനിതകളിൽ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്.

ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം സി സുധാകര്‍ എന്നിവര്‍ ശിവകുമാറുമായി അടുപ്പമുള്ളവരാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് ലിംഗായത്തുകളുടെയും നാല് വൊക്കലിഗകളുടെയും പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് എം.എല്‍.എമാര്‍ പട്ടികജാതിക്കാരും രണ്ട് പട്ടികവര്‍ഗക്കാരും ശേഷിക്കുന്നവര്‍ കുറുബ, രാജു, മറാത്ത, ഈഡിഗ, മൊഗവീര തുടങ്ങി മറ്റ് അഞ്ച് പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്.

വകുപ്പുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താന്‍ സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരുള്‍പ്പെടെയുള്ള ഉന്നത കേന്ദ്ര നേതാക്കള്‍ തമ്മില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 24 എംഎല്‍എമാരുടെ പേരുകള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം