INDIA

സിദ്ധരാമയ്യയുടെ 'നോ സീറോ ട്രാഫിക് 'പ്രോട്ടോകോൾ ബെംഗളൂരുവിന് ആശ്വാസം, അഭിനന്ദിച്ച് മെട്രോവാസികൾ

'സീറോ ട്രാഫിക്' കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

വെബ് ഡെസ്ക്

കർണാടകയിൽ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ യാത്രക്കായി ഗതാഗതം നിയന്ത്രിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ള 'സീറോ ട്രാഫിക്' പ്രോട്ടോക്കോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നല്‍കി. 'സീറോ ട്രാഫിക്' കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ന് പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിൽ കാറിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം . 22 വയസ്സ് മാത്രം പ്രായമുള്ള ഭാനു രേഖ എന്ന പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർ കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആർ സർക്കിളിലെ അടിപ്പാതയിലാണ് ശക്തമായി ചെയ്യുന്ന മഴയത്ത് മുങ്ങിയത്.

രാവിലെ മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽ നിന്ന് വിധാൻ സൗധയിലേക്കു പോകുമ്പോഴും വൈകിട്ട്  തിരിച്ചു വരുന്നതിനിടയിൽ പങ്കെടുക്കുന്ന പൊതു പരിപാടികൾക്കെല്ലാം  പോകുന്നതിനു സിറോ ട്രാഫിക് പ്രോട്ടോകോൾ പാലിക്കാറുണ്ട് . നഗരം സ്തംഭിപ്പിച്ചാണ് പത്തോളം അകമ്പടി വാഹനങ്ങൾ കടന്നു പോകാറ് . മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനു 10  മിനിട്ട് മുൻപ്  മറ്റു വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ് രീതി . കാൽനട യാത്രയും സൈക്കിൾ യാത്രയും വരെ  ഈ പ്രോട്ടോകോൾ പറഞ്ഞു  പോലീസ് തടസപ്പെടുത്താറുണ്ട് .  ഈ രീതിക്കാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറുതി വരുത്തിയിരിക്കുന്നത് .

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് പലപ്പോഴും പുറംലോകം അറിയാറുള്ളത്. അഞ്ചു കിലോമീറ്റർ ദൂരം താണ്ടാൻ ഒരു മണിക്കൂറിനടുത്ത് സമയമെടുക്കുന്ന സന്ദർഭങ്ങൾ ബെംഗളൂരുകാർക്ക് പുത്തരിയല്ല. റോഡ് എത്ര വികസിച്ചാലും എത്ര മേല്‍പ്പാലങ്ങളും അടിപ്പാതകളും പണിതാലും മെട്രോ റെയിൽ സർവീസ്  തലങ്ങും വിലങ്ങും ഓടിയിട്ടും ഇവിടത്തെ ട്രാഫിക് കുരുക്കിന് വർഷങ്ങളായി ഒരു മാറ്റവുമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ പൊതു ജനങ്ങൾ

2021ൽ, സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയും തന്റെ വാഹനവ്യൂഹത്തിന് സീറോ ട്രാഫിക് പ്രിവിലേജ് ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസിനോട് അഭ്യർഥിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ