INDIA

ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജാമ്യം, കർണാടക ഹൈക്കോടതി നടപടി വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി

വെബ് ഡെസ്ക്

ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയാണ് പ്രതികളായ അമിത് ദിഗ്വേക്കർ, കെ ടി നവീൻ കുമാർ, എച്ച് എൽ സുരേഷ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ വൈകുന്നതിൻ്റെ പേരിൽ 2023 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സഹപ്രതി മോഹൻ നായക്കിൻ്റെ കേസ് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യത്തിന് അപേക്ഷിച്ചത്. കുറ്റപത്രത്തിൽ ആകെ 527 സാക്ഷികളുണ്ടെന്നും എന്നാൽ 90 പേരെ മാത്രമേ അന്ന് വിസ്തരിച്ചിരുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണ പൂർത്തിയാക്കാൻ വൈകിയതിൻ്റെ പേരിൽ നായക് ജാമ്യം തേടിയിരുന്നത്.

എന്നാൽ സംസ്ഥാനം പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത്. ആക്ടിവിസ്റ്റും പണ്ഡിതനുമായ എംഎം കലബുറഗിയുടെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ചിൻ്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനം ജാമ്യാപേക്ഷയെ എതിർത്തു.

2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. 

കൊലപാതകം നടന്ന സ്ഥലത്തു നിന്നു കിട്ടിയ ബുള്ളറ്റ് കെയ്സാണ് അന്വഷണത്തില്‍ വഴി തിരിവായത്. ബുള്ളറ്റ് കെയ്സിന്റെ ഫോറന്‍സിക് പരിശോധനയില്‍ 2015 ല്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യക്കാരന്‍ എംഎം കൽബുർഗിയുടെ കൊലപാതകത്തിലേക്കാണ്എത്തിച്ചത്. ഗൗരി ലങ്കേഷിന്റെയും കലഭുര്‍ഗിയുടേയും നെഞ്ച് തുളച്ചു കേറിയത് സമാനമായ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സനസ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. മതത്തെ സംരക്ഷിക്കാനായിരുന്നു കൊല നടത്തിയെതന്നാണ് ഗൗരിക്ക് നേരെ വെടി വെച്ച പരശു റാം വാക്കമൂര്‍ പറഞ്ഞത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?