INDIA

നിപ പ്രതിരോധം: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക അതിർത്തി ജില്ലകളിൽ സംവിധാനം

ചാമ്‌രാജ് നഗർ, കുടഗ്, ദക്ഷിണ കന്നഡ, മൈസൂരു ജില്ലകളിൽ ചെക് പോസ്റ്റുകളിൽ നിരീക്ഷണ സംവിധാനം

ദ ഫോർത്ത് - ബെംഗളൂരു

കേരളത്തിൽ നിപ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാർഗ നിർദേശം പുറപ്പെടുവിച്ച് കർണാടക ആരോഗ്യ വകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ ദക്ഷിണ കന്നഡ, കുടഗ്, മൈസൂരു, ചാമ്‌രാജ് നഗർ എന്നീ ജില്ലകളിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനം ഒരുക്കാൻ ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടങ്ങളോട് അഭ്യർത്ഥിച്ചു.

കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും പനി പരിശോധനക്ക് വിധേയമാക്കാനാണ് നിർദേശം. ചെക്ക് പോസ്റ്റുകളിൽ കൃത്യമായ പരിശോധന നടത്താനും രോഗ ലക്ഷണങ്ങളുള്ളവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുമാണ് ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്നത്. 24  മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സംഘം ചെക്ക് പോസ്റ്റുകളിൽ നിലയുറപ്പിക്കും.

നിപ രോഗ വ്യാപനം സംബന്ധിച്ച് കർണാടകയിൽ ബോധവത്ക്കരണം നൽകാനും സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വൈറസ് ബാധിതരെ ചികിത്സിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കർണാടകയിൽ ഉള്ളവർ കേരളത്തിലേക്ക് അനാവശ്യ യാത്രകൾ ചെയ്യുന്നത് ഒഴിവാക്കണം. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യേണ്ടവർ കേരളത്തിലെ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് പെരുമാറണമെന്നും കർണാടക സർക്കാർ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.  

സ്വകാര്യ ആശുപത്രികളിൽ എത്തുന്ന പനി ബാധിതരെ നിരീക്ഷിക്കാനും ഇവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറാനും നിർദേശമുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരുടെ ശരീരസ്രവ സാമ്പിളുകൾ പരിശോധിക്കാൻ ബെംഗളൂരുവിലും പൂനയിലും സംവിധാനം ഒരുക്കിയതായും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു .

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്