INDIA

സാമുദായിക സൗഹാർദ്ദം തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണം; ആജ് തക് മാധ്യമപ്രവര്‍ത്തകന്‍ സുധീർ ചൗധരിക്കെതിരെ കേസ്

കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

ആജ് തക് വാർത്താ ചാനൽ അവതാരകൻ സുധീർ ചൗധരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. സാമുദായിക സൗഹാർദ്ദം തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാണിജ്യ വാഹന സബ്‌സിഡി പദ്ധതിയെക്കുറിച്ച് ചാനൽ പരിപാടിയിൽ സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കർണാടകയിലെ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് വാഹന സബ്‌സിഡി നൽകുന്നതെന്നും ഹിന്ദുക്കൾക്ക് നൽകുന്നില്ലെന്നുമായിരുന്നു ചൗധരി പരിപാടിയിൽ ഉയർത്തിയ ആരോപണം. സംസ്ഥാനത്തെ പാവപ്പെട്ട ഹിന്ദുക്കളോട് പദ്ധതി അനീതി കാണിച്ചെന്നും സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തിയെന്ന് ആരോപിച്ച് ബെംഗളൂരുവിലെ ശേഷാദ്രിപുരം പോലീസ് ആണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരമാണ് ചൗധരിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് ചൗധരി.. ആജ് തക്കിന്റെ ചീഫ് എഡിറ്ററും പരിപാടിയുടെ നിര്‍മാതാവും യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.

സെപ്റ്റംബർ 11നാണ് ചാനലിൽ ഷോ സംപ്രേക്ഷണം ചെയ്തത്. പിന്നാലെ സർക്കാർ പദ്ധതികളെക്കുറിച്ച് ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചൗധരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനുള്ള കോൺഗ്രസ് തന്ത്രമാണ് പദ്ധതിയെന്ന് ബിജെപി എംപിമാർ ആരോപിച്ചതും വിവാദത്തിന് കാരണമായി.

വിവിധ സമുദായങ്ങളുടെ ക്ഷേമത്തിനുവേണ്ടി പല കോർപ്പറേഷനുകൾക്ക് കീഴിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പദ്ധതി നിലവിലുണ്ടെന്ന് സർക്കാർ മറുപടി പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സബ്‌സിഡി പദ്ധതി ഭാരതീയ ജനതാ പാർട്ടി ഭരണത്തിൽ ഇരുന്നപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു..

അതേസമയം അവതാരകനെതിരെ കേസ് രജിസ്റ്റർ ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ വിമർശിച്ചു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും