INDIA

'തെലങ്കാന മുഖ്യമന്ത്രി കെ സി ആറിനെ കാണാനില്ല'; ആരോഗ്യനില വ്യക്തമാക്കണമെന്ന് പ്രതിപക്ഷം

കെസിആറിന് വെറൽ പനിയും ചുമയും ബാധിച്ചതായി മകനും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു എക്‌സിലൂടെ പറഞ്ഞിരുന്നു

വെബ് ഡെസ്ക്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോഗ്യനില വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഗവർണർക്ക് കത്ത് നൽകി പ്രതിപക്ഷം. ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുഖ്യമന്ത്രിയെ മൂന്നാഴ്ചയായി കാണാനില്ലെന്നും മുഖ്യമന്ത്രിയുടെ അരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ ദിവസവും പുറത്തിറക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി നേതാവ് മാരി ശശിധർ റെഡ്ഡിയാണ് ഗവർണർ തമിഴിസൈ സൗന്ദരരാജന് കത്തയച്ചത്. കെസിആറിന്റെ ആരോഗ്യസ്ഥിതിയിൽ അശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. തെലങ്കാന സംയോജന ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ പബ്ലിക് ഗാർഡൻസിൽ നടന്ന പരിപാടിയിലാണ് കെസിആർ അവസാനമായി പങ്കെടുത്തത്.

പിന്നീട് കെസിആറിന് വെറൽ പനിയും ചുമയും ബാധിച്ചതായി മകനും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു എക്‌സിലൂടെ പറഞ്ഞിരുന്നു. പൊതുപരിപാടികളിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് നിലവിൽ പങ്കെടുക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതി സമാനമായ രീതിയിൽ മറച്ചുവെച്ചിരുന്നെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അറിയേണ്ടത് പൊതുജനങ്ങളുടെ അവകാശമാണെന്നും മാരി പറഞ്ഞു.

കെസിആറിനെ പോലെ ഉന്നത പദവിയിൽ ഇരിക്കുന്ന വ്യക്തികൾക്ക് അസുഖം വന്ന സന്ദർഭങ്ങളിലെല്ലാം ആശുപത്രി അധികൃതരും സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരും പതിവായി ആരോഗ്യ ബുള്ളറ്റിനുകൾ പുറത്തിറക്കാറുണ്ടെന്നും കത്തിൽ മാരി കൂട്ടിച്ചേർത്തു..

''ഒരു മകനെന്ന നിലയിൽ, തന്റെ പിതാവിന്റെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കാൻ കെടിആറിന് ഉത്തരവാദിത്വം ഉണ്ടെന്നും തെലങ്കാനക്കാർക്ക് അവരുടെ മുഖ്യമന്ത്രിയെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലങ്കാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രകടന പത്രിക പുറത്തിറക്കുന്നതിനും സ്ഥാനാർത്ഥികൾക്ക് ബി ഫോമുകൾ നൽകുന്നതിനുമായി ഒക്ടോബർ 15 ന് കെസിആർ ബിആർഎസ് പാർട്ടിയുടെ ആസ്ഥാനമായ ഭാരത് രാഷ്ട്ര സമിതിയിൽ യോഗം ചേരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്.

അതേ ദിവസം തന്നെ, ഹുസ്നാബാദിലെ റാലിയോടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്ന കെസിആർ, നവംബർ 9 ന് സിദ്ദിപേട്ട്, കാമറെഡ്ഡി സെഗ്മെന്റുകളിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. സെപ്തംബർ 26 നാണ് മുഖ്യമന്ത്രിക്ക് അസുഖം ബാധിച്ചതായി കെടിആർ 'എക്സ്' ൽ പോസ്റ്റ് ചെയ്തത്

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം