INDIA

ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിച്ചുകൂടെ? കടമെടുപ്പില്‍ കേരളത്തിന് സുപ്രീം കോടതിയുടെ പിന്തുണ

പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ തടസമെന്തെന്നും സുപ്രീം കോടതി

വെബ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുമായി സുപ്രീം കോടതി. കേരളത്തിന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തടസമെന്താണെന്നും ചോദിച്ച കോടതി കേന്ദ്രം വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിനായി ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കുന്നതില്‍ തടസമെന്ത്, ഇളവുകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. നിര്‍ദേശത്തില്‍ കേന്ദ്രം നാളെ തീരുമാനം അറിയിക്കണണെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏപ്രില്‍ ഒന്നിന് 5000 കോടി നല്‍കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്രം നേരത്തെ സ്വീകരിച്ചുവന്ന നിലപാട്.

സുപ്രീം കോടതി ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഇപ്പോഴത്തെ കോടതി ഇടപെടല്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന സര്‍ക്കാര്‍ വാദത്തിന് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എല്‍ഡിഎഫിനും സര്‍ക്കാരിനും ആശ്വാസമാണ് ഇപ്പോഴത്തെ കോടതി പരാമര്‍ശങ്ങള്‍.

കടമെടുപ്പ് പരിധിയില്‍ നിയമ പോരാട്ടം തുടരുന്നതിനിടെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിച്ചിരുന്നു. നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ഉപാധി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം