INDIA

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് അനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കേരള സർക്കാർ. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കിന്നത്.

റബറിന്റെ താങ്ങുവിലയും സർക്കാർ വർധിപ്പിച്ചിരുന്നു. പത്ത് രൂപയാണ് കേരള സർക്കാർ റബറിന്റെ താങ്ങുവിലയിൽ കൊണ്ടുവന്ന വർദ്ധനവ്. ഫെബ്രുവരിയിൽ റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ നിന്ന്, 708.69 കോടിയായി സാമ്പത്തിക പാക്കേജ് വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റബറിന് ഒരു കിലോയ്ക്ക് 5 രൂപ ഇൻസെന്റീവ് നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് കേരള സർക്കാർ 10 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

റബറിന് നിലവില്‍ 170 രൂപയാണ് താങ്ങുവില. പത്ത് രൂപ വർധിപ്പിച്ച് അത് 180 ആക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്ഷേമപെൻഷൻ കുടിശ്ശികയായത് സിപിഎമ്മിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ പ്രതിബന്ധമായി നിലനിന്നിരുന്ന കാര്യമാണ്. അതിനും താൽക്കാലിക പരിഹാരം സർക്കാർ കണ്ടെത്തി. രണ്ടു മാസത്തെ ക്ഷേമ പെൻഷനുകൾവിതരണം ചെയ്യാൻ സാധിച്ചതു നിലവിലെ പ്രശ്നങ്ങൾക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ കരുതുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും