INDIA

ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി ജന്തർമന്തറിലെ കേരളസമരം

പ്രധാന പ്രതിപക്ഷ നേതാക്കളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് വിട്ടുനിന്നത്. പ്രതിപക്ഷ ഐക്യത്തിൻ്റെ ആവശ്യം ഫറൂഖ് അബ്ദുള്ള ആവർത്തിച്ചു.

വെബ് ഡെസ്ക്

പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി കേരള സർക്കാരിന്റെ ഡൽഹിയിലെ കേന്ദ്ര സർക്കാർ വിരുദ്ധ സമരം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ഐ ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, സമാജ് വാദി പാര്‍ട്ടി രാജ്യസഭ എംപി കപില്‍ സിബല്‍ എന്നിവർ നേരിട്ടെത്തി ഐക്യദാർഢ്യം അറിയിച്ചു. പ്രധാന പ്രതിപക്ഷ നേതാക്കളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് വിട്ടുനിന്നത്.

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരവേദിയിൽ അവശനെങ്കിലും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പാർലമെന്റ് അംഗവുമായ ഫറൂഖ് അബ്ദുള്ളയും എത്തിയിരുന്നു. ഫെഡറലിസം സംരക്ഷിക്കാനും സംസ്ഥാന അവകാശങ്ങൾ നേടിയെടുക്കാനും വേണ്ടിയാണ് ജന്തർ മന്തറിലെ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിൻ്റെ ആവശ്യം ഫറൂഖ് അബ്ദുള്ളയും ആവർത്തിച്ചു. ഇന്ത്യ സഖ്യം പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സമയത്ത് കൂടിയാണ് കൂട്ടായ്മകൾ രൂപപ്പെടുന്നത്.

സംസ്ഥാനത്തിനുണ്ടായ നഷ്ടം കേന്ദ്രസർക്കാർ നികത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയിരുന്നു. പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാക്കൾ നേരിട്ടെത്തിയിരുന്നില്ല. അവിടെയാണ് കേരള സർക്കാരിന്റെ സമരം കൂടുതൽ പ്രസക്തമായത്. ദേശീയ നേതാക്കളുടെ പങ്കാളിത്തം കേരളത്തിലെ പ്രതിപക്ഷത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ സമരത്തിനെതിരായ നിലപാടായിരുന്നു കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചിരുന്നത്.

അതേസമയം, കേരളത്തിലെ കോൺഗ്രസ് സമരത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സമരം മാത്രമാണ് ഇടതുപക്ഷത്തിന്റേത് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യാഴാഴ്ച അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇടതുപക്ഷ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നാണ് വി ഡി സതീശൻ പറയുന്നത്. എന്നാൽ അതുപോലെയാണ് കർണാടകം കഴിഞ്ഞ ദിവസം നടത്തിയ സമരമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം അവർക്കൊപ്പമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ