INDIA

വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ ഹര്‍ജിയിലാണ് ജ. ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്

നിയമകാര്യ ലേഖിക

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വധശ്രമക്കേസില്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്നും കീഴ് കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തു. ഫൈസല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു.

കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ ഹര്‍ജിയിലാണ് ജ. ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്

മുൻ കേന്ദ്രമന്ത്രി പിഎം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തു വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികളും നൽകിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്

ശിക്ഷ വിധിച്ചതിനു പിന്നാലെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കുറ്റക്കാരനായി കണ്ട കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ അപേക്ഷ നൽകിയത്. കൗണ്ടർ കേസ് നൽകിയത് വിചാരണ കോടതി പരിഗണിച്ചില്ലെന്നണ് പ്രധാന പരാതി. മുഹമ്മദ് ഫൈസലിന്റെ പങ്ക് കൃത്യമായ സാക്ഷി മൊഴികളിലും തെളിവുകളിലും നിന്ന് വ്യക്തമാണ്. സാക്ഷി മൊഴികൾ പരുക്കുമായി പൊരുത്തപ്പെടുന്നതാണ്. ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും അഡീഷണല്‍ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ