INDIA

ഇ ഡി കേസില്‍ സിദ്ദീഖ് കാപ്പന് ജാമ്യം; ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു

രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.

വെബ് ഡെസ്ക്

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇഡി കേസിലും ജാമ്യം. ഇഡി കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ലഖ്നൗ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് 2022 ഒക്ടോബറില്‍ ജാമ്യം തേടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ്‌രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ സുപ്രീം കോടതി നേരത്തെ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് പുറത്തിറങ്ങാനായിരുന്നില്ല.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിദ്ദീഖ്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി