INDIA

'സുപ്രീംകോടതി ഭരണഘടന അട്ടിമറിച്ചു'; കൊളീജിയത്തില്‍ പിടി വിടാതെ കിരൺ റിജിജു

വെബ് ഡെസ്ക്

കൊളീജിയം വിഷയത്തില്‍ കേന്ദ്രസർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ വീണ്ടും വിമർശനവുമായി നിയമമന്ത്രി കിരൺ റിജിജു. ഡല്‍ഹി കോടതിയിലെ മുൻ ജഡ്ജിയുടെ അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചു കൊണ്ടാണ് സുപ്രീംകോടതിക്ക് നേരെയുള്ള മന്ത്രിയുടെ വിമർശനം. ജഡ്ജിമാരെ നിയമിക്കാൻ തീരുമാനിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനയെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് അഭിമുഖത്തില്‍ ജസ്റ്റിസ് ആർ എസ് സോധി പറയുന്നു. ഭൂരിഭാഗം ആളുകൾക്കും സമാനമായ കാഴ്ചപ്പാടുകളാണെന്നാണ് ആർ എസ് സോധി ലോ സ്ട്രീറ്റ് ഭാരത് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

"ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യം അതിന്റെ വിജയമാണ്. ഇവിടെ ജനങ്ങൾ അവരുടെ പ്രതിനിധികളിലൂടെ സ്വയം ഭരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജനങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും നിയമങ്ങൾ നിർമിക്കുകയും ചെയ്യുന്നു. നമ്മുടെ ജുഡീഷ്യറി സ്വതന്ത്രമാണ്, നമ്മുടെ ഭരണഘടന പരമോന്നതമാണ്," അഭിമുഖം പങ്കുവെച്ചു കൊണ്ട് മന്ത്രി ട്വീറ്റ് ചെയ്തു. സുപ്രീംകോടതിക്ക് നിയമങ്ങൾ രൂപീകരിക്കാൻ അവകാശമില്ലാത്തതിനാൽ അതിന് കഴിയില്ലെന്നും അതിനുള്ള അവകാശം പാർലമെന്റിനാണെന്നും ജസ്റ്റിസ് സോധി അഭിമുഖത്തിൽ പറഞ്ഞു.

നിങ്ങൾക്ക് ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയുമോ? പാർലമെന്റിന് മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയുകയുള്ളൂ. ജഡ്ജിമാരെ അവർ തന്നെ നിയമിക്കുമെന്ന് സുപ്രീംകോടതി പറയുന്നു. സർക്കാരിനും ജനങ്ങള്‍ക്കും അതിൽ യാതൊരു പങ്കുമില്ല. ഇതിലൂടെ സുപ്രീംകോടതി ഭരണഘടന അട്ടിമറിച്ചതായി എനിക്ക് തോന്നുന്നുവെന്നും ജസ്റ്റിസ് സോധി പറയുന്നു. നേരത്തെയും ജുഡീഷ്യറിക്ക് എതിരെ പരാമര്‍ശങ്ങളുമായി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അനാവശ്യ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?