INDIA

'പുതുതായി താമസത്തിനെത്തുന്ന മുസ്ലിങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തരുത്'; വിവാദ പ്രമേയവുമായി മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്

സെപ്റ്റംബർ അഞ്ചിനാണ് ഇത്തരമൊരു വിവാദ പ്രമേയം പഞ്ചായത്ത് പാസാക്കിയത്

വെബ് ഡെസ്ക്

പഞ്ചായത്തില്‍ താമസിക്കാൻ പുതുതായി എത്തുന്ന മുസ്ലിങ്ങളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് പ്രമേയം പാസാക്കി മഹാരാഷ്ട്ര കോലാപൂരിലെ ഷിംഗ്നാപുർ ഗ്രാമപഞ്ചായത്ത്. സെപ്റ്റംബർ അഞ്ചിനാണ് ഇത്തരമൊരു വിവാദ പ്രമേയം പഞ്ചായത്ത് പാസാക്കിയത്. പഞ്ചായത്ത് പരിധിയിൽ പുതിയതായി താമസമാക്കിയ മുസ്ലിങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെകിൽ അവരെ നീക്കം ചെയ്യണമെന്നും പ്രമേയം നിർദേശിക്കുന്നു.

"ഷിംഗ്നാപൂർ ഗ്രാമത്തിൻ്റെ പരിധിയിൽ പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യുമ്പോൾ, പുതുതായി വരുന്ന ന്യൂനപക്ഷങ്ങളുടെ (മുസ്ലിം) പേരുകൾ പുതിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചു," പ്രമേയം പറയുന്നു. ഓൺലൈൻ മാധ്യമമായ 'ദ ക്വിൻറ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. നവംബർ അവസാനത്തോടെയോ ഡിസംബറിലോ മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗ്രാമപഞ്ചായത്തിന്റെ നീക്കം.

പഞ്ചായത്തിന്റെ പ്രമേയത്തിനെതിരെ കോലാപ്പൂരിലെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിങ്ങളെ സാമൂഹ്യമായി ബഹിഷ്കരിക്കാനാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഭരണഘടനാവിരുദ്ധമാണ് നടപടിയെന്നും കോലാപ്പൂരിലെ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി അഭിപ്രായപ്പെട്ടു. കൂടാതെ, പ്രമേയത്തിനെതിരെ സംഘടന ജില്ലാ മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഷിംഗ്നാപുർ പഞ്ചായത്ത് വിവാദങ്ങളിൽ പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മതപരമായ ചടങ്ങുകൾക്ക് പഞ്ചായത്തിന്റെ സ്ഥലം വിട്ടുകൊടുക്കരുതെന്നും ഉത്തരവിറക്കിയിരുന്നു

അതേസമയം, പ്രമേയത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലയിലെ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ചിലർ ലക്ഷ്യമിടുന്നുവെന്നാണ് പഞ്ചായത്ത് സർപ്പഞ്ച് രസിക പാട്ടീൽ വാദിക്കുന്നത്. സെപ്റ്റംബർ 15ന് മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി കോടതിയെ സമീപിച്ചത്തിന് ശേഷമാണ് സർപ്പഞ്ച് വിശദീകരണവുമായി രംഗത്തെത്തിയത്.

ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുള്ള ബംഗ്ലാദേശിൽനിന്നുള്ള രണ്ട് മുസ്ലിം വനിതകൾ ഗ്രാമപഞ്ചായത്തിൽ എത്തിയിരുന്നുവെന്നാണ് സർപ്പഞ്ച് പറയുന്നത്. അവരെ ലക്ഷ്യം വച്ചാണ് പ്രമേയം പാസാക്കിയത്. എന്നാൽ, പ്രമേയത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ അവർ പറഞ്ഞു. ഒപ്പം, മുസ്ലിം വിഭാഗത്തോട് ഖേദം പ്രകടിപ്പിച്ച് ഗ്രാമപഞ്ചായത്തും പ്രസ്താവന പുറത്തിറക്കി.

ഇതാദ്യമായല്ല ഷിംഗ്നാപുർ പഞ്ചായത്ത് വിവാദങ്ങളിൽ പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മതപരമായ ചടങ്ങുകൾക്ക് പഞ്ചായത്തിന്റെ സ്ഥലം വിട്ടുകൊടുക്കരുതെന്നും ഉത്തരവിറക്കിയിരുന്നു. വഖഫ് ബോർഡിനോ മതകാര്യങ്ങൾക്കോ രാഷ്ട്രീയ കൂടിച്ചേരലുകൾക്കോ പൊതുസ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍