INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയ് മുൻപും സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ട്

വെബ് ഡെസ്ക്

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് മുൻപും സ്ത്രീകളോട് അതിക്രമം കാണിച്ചതായി റിപ്പോർട്ട്. കേസിൽ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവദിവസം സഞ്ജയ് റോയ് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചക്കുകയും ചുവന്നതെരുവിൽ പോകുകയും ചെയ്തു. വഴിയിൽവെച്ച് താനുൾപ്പെട്ട സംഘം ഒരു പെൺകുട്ടിയെ ലൈംഗികമായി അക്രമിച്ചെന്നും സഞ്ജയ് റോയ് വെളിപ്പെടുത്തി. തുടർന്നാണ് ആർജി കർ മെഡിക്കൽ കോളേജിൽ എത്തിയതെന്നും പ്രതി ഞായറാഴ്ച നടന്ന നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്തി.

താൻ സുഹൃത്തുക്കളോടൊപ്പം ചുവന്ന തെരുവിലേക്ക് പോയിരുന്നെങ്കിലും ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്നു പ്രതി സിബിഐ നുണപരിശോധനയിൽ വെളിപ്പെടുത്തി. കാമുകിയെ വീഡിയോ കോൾ ചെയ്ത് നഗ്നതാ പ്രദർശനത്തിന് ആവശ്യപ്പെട്ടുവെന്നും പ്രതി വെളിപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.

ഓഗസ്റ്റ് ഒൻപതിനാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടർ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാർ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നൽകിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മനസിലായെന്നാണു പുറത്തതുവരുന്ന വിവരം.

സഞ്ജയ് റോയ്‌യുടെ മാനസികനിലയും സിബിഐ പരിശോധിച്ചു. ഇയാൾക്ക് പോൺ വീഡിയോകളിൽ ആസക്തിയുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തുകയും ചെയ്തു.

മണിക്കുറുകൾ നീണ്ട ജോലിക്കിടയിൽ വിശ്രമിക്കാനാണ്, കൊല്ലപ്പെട്ട ഡോക്ടർ സെമിനാർ ഹാളിലേക്കു വന്നത്. അക്രമത്തിൽ ഡോക്ടറുടെ ശരീരത്തിനകത്തും പുറത്തുമായി 25 മുറിവുകളുണ്ടായിരുന്നു, ആ മുറിവുകളാണ് മരണത്തിലേക്കെത്തിച്ചത്.

സംഭവത്തിൽ കോളേജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനു പങ്കുണ്ടോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവം നടന്നശേഷം കോളേജ് അധികൃതർ പോലീസിനെ വിവരമറിയിച്ചില്ലെന്നതും സംഭവത്തെത്തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു രാജിവെച്ച സന്ദീപ് ഘോഷിനെ മറ്റൊരു മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചതും ചോദ്യങ്ങളുയരുന്നതിനു കാരണമായി. ശനിയാഴ്ച സന്ദീപ് ഘോഷിനെയും നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

എന്തുകൊണ്ടാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസ് 12 മണിക്കൂർ സമയമെടുത്തതെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റി ഒതുക്കാനുള്ള ശ്രമം സന്ദീപ് ഘോഷിന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന ആരോപണമുയർന്നിരുന്നു. സന്ദീപ് ഘോഷ് സാമ്പത്തിക തിരിമറി നടത്തിയെന്നും അതും അന്വേഷണവിധേയമാക്കണമെന്നുമുള്ള ആവശ്യമുയർന്നിരുന്നു.

ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്. സെക്രട്ടേറിയറ്റിലേക്ക് 'നബന്ന അഭിജാൻ' എന്ന പേരിൽ ഓഗസ്റ്റ് 27ന് നബന്നയിലേക്ക് മഹാറാലി സംഘടിപ്പിക്കാനിരിക്കുകയാണ് പ്രതിഷേധക്കാർ. സെക്രട്ടറിയേറ്റ് റാലി നിയമവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പിന്മാറണമെന്നും പശ്ചിമബംഗാൾ എഡിജിപി അറിയിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും