INDIA

കൊല്‍ക്കത്ത ബലാത്സംഗക്കൊല: പ്രതിയുടെ ലൈംഗിക വൈകൃതം മൃഗതുല്യമെന്ന് വിദഗ്ധസംഘം; കുറ്റകൃത്യം വിവരിച്ചത് നിർവികാരമായി

ഞായറാഴ്ചയാണ് വിദഗ്ദ സംഘം സിബിഐ അന്വേഷണസംഘത്തിനൊപ്പം ചേർന്നത്. ഇതുവരെയുള്ള സഞ്ജയിയുടെ മൊഴികളും ടീം പരിശോധിച്ചു

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ അറസ്റ്റിലായ പോലീസ് വോളന്റീർ സഞ്ജയ് റോയ്‌ക്ക് ലൈംഗിക വൈകൃതവും മൃഗതുല്യവുമായ മനോഭാവമാണെന്ന് സിബിഐയുടെ സൈക്കോ അനലറ്റിക്ക് ടീം. കുറ്റകൃത്യം സംഭവിച്ച സ്ഥലത്തെത്തി ഒരു വികാരവ്യത്യാസവുമില്ലാതെ എല്ലാ കാര്യങ്ങളും സഞ്ജയ് വിവരിച്ചതായാണ് റിപ്പോർട്ടുകള്‍.

ഞായറാഴ്ചയാണ് വിദഗ്ദ സംഘം സിബിഐ അന്വേഷണസംഘത്തിനൊപ്പം ചേർന്നത്. ഇതുവരെയുള്ള സഞ്ജയിയുടെ മൊഴികളും ടീം പരിശോധിച്ചു. ഫോറൻസിക് കണ്ടെത്തലുകളുമായി മൊഴി ഒത്തുചേരുന്നുണ്ടോയെന്ന് പരിശോധിക്കും. ശാസത്രീയവും സാങ്കേതികപരവുമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് സഞ്ജയിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് സഞ്ജയ്‌യുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പോലീസും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ നഖത്തിനടിയില്‍ കണ്ടെത്തിയ രക്തത്തിന്റേയും ചർമത്തിന്റേയും അംശങ്ങള്‍ സഞ്ജയിയുടെ കൈകളിലെ മുറിവുകളുമായി പൊരുത്തപ്പെടുന്നതായായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ഓഗസ്റ്റ് എട്ടിന് ചെസ്റ്റ് ഡിപാർട്ട്മെന്റ് വാർഡിന് സമീപം സഞ്ജയ്‌യെ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. അന്ന് കൊല്ലപ്പെട്ട ഡോക്ടറിനൊപ്പം നാല് ജൂനിയർ ഡോക്ടർമാരുമുണ്ടായിരുന്നു. വാർഡിന് സമീപത്തുനിന്ന് പോകുന്നതിന് മുൻപ് സഞ്ജയ് ഇവരെ തുറിച്ച് നോക്കിയിരുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സംഭവം നടന്ന അന്ന് സഞ്ജയ് വാർഡിനുള്ളില്‍ നേരത്തെ കടന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

രാത്രിഭക്ഷണം കഴിക്കുന്നതിനായി മറ്റ് ജൂനിയർ ഡോക്ടർമാർക്കൊപ്പം പോയതിന് ശേഷം രാത്രി ഒരുമണിയോടെയാണ് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർ സെമിനാർ ഹാളിലെത്തുന്നത്. രണ്ടരയോടെ മറ്റൊരു ജൂനിയർ ഡോക്ടർ സെമിനാർ ഹാളില്‍ എത്തിയിരുന്നു.

പുലർച്ചെ നാല് മണിയോടെ സഞ്ജയ് വീണ്ടും ആശുപത്രി പരിസരത്ത് എത്തിയതായാണ് സിസിടിവ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടർ ഉറങ്ങിയിരുന്ന സെമിനാർ ഹാളിലേക്ക് സഞ്ജയ് എത്തുകയായിരുന്നെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. തുടർന്ന് അതിക്രൂരമായ പീഡനമാണ് യുവതിക്കു നേരേ നടന്നതെന്നാണ് കണ്ടെത്തൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ