കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. യുജിസി ചട്ടം പാലിച്ചില്ലെന്ന വാദം അംഗീകരിച്ച് നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ വിസി കെ റിജി ജോണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം.
കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്ന ചൂണ്ടിക്കാട്ടാനായിരുന്നു മുന്‍ വിസി കെ റിജി ജോണിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ശ്രമിച്ചത്.
വിസിയായി മറ്റാരെയങ്കിലും നിയമിച്ചാല്‍ ഇത് കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും എന്ന് വ്യക്തമാക്കിയ കോടതി കേസിലെ മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുമെന്നും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹാജരായി. വിസി പദവിയില്‍ ആളില്ലെങ്കില്‍ അത് സര്‍വകലാശാലയുടെ ഭരണത്തെ ബാധിക്കുമെന്ന വാദമായിരുന്നു സര്‍ക്കാരിന്റെയും വിസിയുടെയും അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് ബദല്‍ സംവിദാനം ചാന്‍സലര്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വാക്കാല്‍ നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സ്റ്റേ ആവശ്യം നിരസിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് വിസിയായി മറ്റാരെയെങ്കിലും നിയമിച്ചാല്‍ അത് സുപ്രീം കോടതിയുടെ അന്തിമ വിധിയോടെ ആയിരിക്കുമെന്നും വ്യക്തമാക്കിയത്. എതിര്‍ കക്ഷികള്‍ രണ്ടാഴ്ചയ്ക്കകം നേട്ടീസിന് മറുപടി നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു.
അതേസമയം, കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്ന ചൂണ്ടിക്കാട്ടാനായിരുന്നു മുന്‍ വിസി കെ റിജി ജോണിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ശ്രമിച്ചത്. കാര്‍ഷിക വിദ്യാഭ്യാസം ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് സംസ്ഥാന വിഷയമാണ്. അതിനാല്‍ യുജിസി ചട്ടങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് ബാധകമല്ലെന്നും ഇരുവരും കോടതിയില്‍ വ്യക്തമാക്കി.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, വിസി നിയമനത്തിന് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിന് പ്രതിരോധമായാണ് കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്ന വാദം ഉയര്‍ത്തിയത്.