INDIA

ലഖിംപൂരില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ആറ് പ്രതികള്‍ അറസ്റ്റില്‍

പതിനഞ്ചും പതിനേഴും വയസ്സുള്ള സഹോദരിമാരെ കരിമ്പിന്‍ തോട്ടത്തിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി. സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്‌മാന്‍, കരീമുദ്ദീന്‍, ആരിഫ് , ചോട്ടു എന്നിവരാണ് പിടിയിലായത്. ഇതില്‍ ചോട്ടു പെണ്‍കുട്ടികളുടെ അയല്‍വാസിയാണ്. ഇയാളാണ് മറ്റ് പ്രതികള്‍ക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തി നല്‍കിയത്.

സുഹൈലും ജുനൈദും പെണ്‍കുട്ടികളെ പ്രണയം നടിച്ച് കരിമ്പിന്‍ തോട്ടത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചതോടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കരീമും ആസിഫും ചേര്‍ന്ന് സംഭവം മൂടിവയ്ക്കാന്‍ പ്രതികളെ സഹായിച്ചു. ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാനായാണ് സമീപത്തെ തോട്ടത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയത്. പ്രതികളെല്ലാവരും കൂടിയാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രതികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. പ്രണയത്തിലായിരുന്നതിനാല്‍ യുവാക്കള്‍ വന്ന് വിളിച്ചപ്പോള്‍ സമ്മതപ്രകാരമാണ് പെണ്‍കുട്ടികള്‍ ബൈക്കില്‍ കയറി പോയതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് കരിമ്പിന്‍ തോട്ടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ പതിനേഴും പതിനഞ്ചും പ്രായമുള്ള സഹോദരിമാരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് പ്രതികള്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയതെന്ന് കുടുംബം പറയുന്നു. ലഖിംപൂരില്‍ പെണ്‍കുട്ടികളുടെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ