INDIA

'എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു'; മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പിന് ആർക്കാണ് ധൃതിയെന്ന് മുഹമ്മദ് ഫൈസല്‍

വെബ് ഡെസ്ക്

വധശ്രമക്കേസില്‍ ജയിലിലായിരുന്ന ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി. മുഹമ്മദ് ഫൈസലിന്റെ സഹോദരന്‍ ഉള്‍പ്പെടെയുളള നാല് പ്രതികളാണ് ജയില്‍ മോചിതരായത്. ഇവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് മോചനം.

എം പി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നതായി മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യമെന്താണെന്നും ആര്‍ക്കാണ് ധൃതിയെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ ആരുടെയോ താല്‍പ്പര്യമുണ്ടെന്നും ഭരണപരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് മറ്റൊരാളെ അവിടെ സ്ഥാപിക്കാനുള്ള തിടുക്കമെന്നും മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിഴത്തുകയായ ഒരു ലക്ഷം രൂപ രണ്ടാഴ്ചയ്ക്കകം സെഷന്‍സ് കോടതിയില്‍ കെട്ടി വെക്കണം

ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ പിഴത്തുകയായ ഒരു ലക്ഷം രൂപ രണ്ടാഴ്ചയ്ക്കകം എല്ലാ പ്രതികളും സെഷന്‍സ് കോടതിയില്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. അതോടൊപ്പം ജാമ്യത്തിനായി 50,000 രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും സമര്‍പ്പിക്കണമെന്ന ഉപാധിയും വെച്ചിരുന്നു. തുടര്‍ന്ന് കവരത്തി കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ച് നടപടികള്‍ വൈകിട്ടോടെ പൂര്‍ത്തിയാക്കി. ഇമെയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രേഖകള്‍ കൈമാറിയതിന് ശേഷമാണ് എംപിയും കൂട്ടരും പുറത്തിറങ്ങിയത്.

വധശ്രമക്കേസില്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നും കീഴ്‌ക്കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് വിധി ഹൈക്കോടതി മരവിപ്പിച്ചത്.

മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ക്ക് കവരത്തി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ