നൂറുല്‍ അമീന്‍ 
INDIA

വധശ്രമ കേസ്: ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരൻ നൂറുൽ അമീനെ അധ്യാപക ജോലിയില്‍ നിന്ന് പുറത്താക്കി

കവരത്തി കോടതി ശിക്ഷ വിധിച്ചതോടെ മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു

ദ ഫോർത്ത് - കൊച്ചി

വധശ്രമക്കേസിൽ ശിക്ഷയനുഭവിക്കുന്ന ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ സഹോദരൻ മുഹമ്മദ് നൂറുൽ അമീനെ അധ്യാപക ജോലിയിൽ നിന്നും പുറത്താക്കി. 2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി. ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഫൈസലിനെ നേരത്തെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

മുൻ എംപി ഹംദുള്ള സെയ്ദിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചെന്ന കേസിലാണ് എംപിയായിരുന്ന മുഹമ്മദ് ഫൈസല്‍, സഹോദരന്‍ നൂറുല്‍ അമീന്‍, ഹുസൈന്‍ തങ്ങള്‍, ബഷീര്‍ തങ്ങള്‍ എന്നിവര്‍ക്ക് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രതികൾക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചായിരുന്നു ലക്ഷദ്വീപ് ജില്ലാ കോടതിയുടെ ശിക്ഷാ വിധി.

ആസൂത്രിത അക്രമമായിരുന്നില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയില്‍ അപ്പീൽ നൽകിയിട്ടുണ്ട്. കവരത്തി സെഷൻസ് കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കോടതി ഉത്തരവിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്