INDIA

ഷിരൂര്‍ അപകടം നടന്ന് ഒരു മാസം; ഇന്നത്തെ തിരച്ചില്‍ നിര്‍ണായകം, അര്‍ജുനെ കണ്ടെത്താനാകുമോ?

അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നലെ പുനഃരാരംഭിച്ചിരുന്നു

വെബ് ഡെസ്ക്

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ കാലാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായതോടെ വിഫലമാവുകയായിരുന്നു.

അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ ഇന്നലെ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ലോറിയുടേത് എന്ന് കരുതുന്ന ജാക്കിയുള്‍പ്പെടെ കണ്ടെടുത്ത സാഹചര്യത്തില്‍ ഇന്ന് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. രാവിലെ പത്ത് മണിയോടെ പരിശോധന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഈശ്വര്‍ മല്‍പെ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ രണ്ട് നോട് മാത്രമാണ് പുഴയിലെ ഒഴുക്ക്. പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ പറഞ്ഞു. തിരച്ചിലിന് നാവിക സേനാംഗങ്ങളും ഇന്ന് തിരിച്ചലിന്റെ ഭാഗമാകും. കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തിരച്ചിലായിരിക്കും നടത്തുക. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായി കരസേനയുടെ ചെറു ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമാകും. കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ ഉപയോഗിക്കും.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?