INDIA

നായയുടെ കടിയില്‍ മുറിവേറ്റ കൈയുമായി അഭിഭാഷകന്‍; ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്; തെരുവുനായ വിഷയം സജീവ ചര്‍ച്ച

കോടതിയിലേക്ക് എത്തുമ്പോള്‍ അഞ്ചു തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന്‌ അഭിഭാഷകന്‍ അറിയിച്ചു

വെബ് ഡെസ്ക്

രാജ്യത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ച് സുപ്രീം കോടതിമുറിയില്‍ ചൂടേറിയ ചര്‍ച്ച. തെരുവുനായയുടെ കടിയേറ്റ് മുറിവേറ്റ കൈയുമായി അഭിഭാഷകന്‍ കോടതിയില്‍ എത്തിയതോടെയാണ് വിഷയം ആരംഭിച്ചത്. അഭിഷാഷകന്റെ കൈയിലെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം എന്താണെന്ന് തിരക്കി.

കോടതിയിലേക്ക് എത്തുമ്പോള്‍ അഞ്ചു തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന്‌ അഭിഭാഷകന്‍ അറിയിച്ചു. തൊട്ടടുത്ത് വച്ചായിരുന്നോ എന്ന ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേ എന്ന അഭിഭാഷകന്റെ മറുപടിയില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് വൈദ്യസഹായം ആവശ്യം ഉണ്ടോ എന്നും ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞാന്‍ രജിസ്ട്രിയോട് ആവശ്യപ്പെടാമെന്നും ചന്ദ്രചൂഡ് അറിയിച്ചു.

ഇതിനു പിന്നാലെയാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണം കോടതിയില്‍ ചര്‍ച്ചയായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈയിടെ ഉത്തര്‍പ്രദേശില്‍ ഒരു കുട്ടിയെ നായ്ക്കള്‍ കടിച്ചു കൊന്ന സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുട്ടിക്ക് തുടക്കത്തില്‍ ശരിയായ വൈദ്യസഹായം നല്‍കിയിരുന്നില്ലെന്നും എലിപ്പനി ബാധിച്ചപ്പോള്‍ കുട്ടിയുടെ ജീവന്‍ ഗുരുതരമാവുകയും ഒടുവില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

തെരുവ് നായ ശല്യം പരിഹരിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സ്വമേധയാ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്

ഇതിനു പിന്നാലെയാണ് തന്റെ ജീവനക്കാരനും രണ്ടു വര്‍ഷം മുന്‍പ് കോടതി വളപ്പില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ സംഭവം ചീഫ് ജസ്റ്റിസും ഓര്‍മിച്ചത്. കാര്‍ പാര്‍ക്ക് ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കള്‍ ജീവനക്കാരെ ആക്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് തെരുവ് നായ ശല്യം പരിഹരിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സ്വമേധയാ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി, വിഷയം പരിഗണിക്കാമെന്ന് സിജെഐ ചന്ദ്രചൂഡ് ഉറപ്പുനല്‍കി, എന്ത് ചെയ്യാനാകുമെന്ന് ഞങ്ങള്‍ നോക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരിയും കെ.വി.വിശ്വനാഥനും അടങ്ങുന്ന സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തെരുവുനായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിഷയം കോടതിയില്‍ ചര്‍ച്ചയായത്. കൂടാതെ, അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കണ്ണൂരില്‍ 11 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി കൊന്ന സംഭവത്തിനു പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,724 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്