INDIA

ബെംഗളൂരുവിൽ ഗെയിൽ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചു; രണ്ട് സ്ത്രീകൾക്കും കുട്ടിക്കും പരുക്ക് 

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരുവില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് സ്ത്രീകള്‍ക്ക് പരുക്ക്. നഗരത്തിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ അപാര്‍ട്ട്‌മെന്റിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കുമാണ് പരുക്കേറ്റത്. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റ പണിക്കായി ജലവകുപ്പ് സമീപത്തെ റോഡുകള്‍ കുഴിക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് കൂടെ കടന്നു പോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ സമീപം കുഴിയെടുക്കുമ്പോഴാണ് തകരാറ് പറ്റിയത്. തുടര്‍ന്ന് വാതകം ചോര്‍ന്ന് പുറത്തേക്കു പടരാന്‍ തുടങ്ങി. അല്‍പ സമയത്തിനകം പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച വീടുകളില്‍ ഒന്നിന്റെ അടുക്കളയില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു.

സ്‌ഫോടനത്തിൽ അടുക്കള പൂർണമായും തകർന്നു . അടുക്കളയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ സ്‌ഫോടനത്തിൽ പുറത്തേക്കു തെറിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനകത്തെ കബോർഡുകൾ, കസേരകൾ, മേശ, സോഫകൾ ഉൾപ്പടെയുള്ളവ കത്തിനശിച്ചു. വീടിന്റെ മറ്റു മുറികളുടെ ചുവരുകളിൽ സ്‌ഫോടനത്തിൽ വിള്ളലുകളും പ്രത്യക്ഷപ്പെട്ടു .

സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള വാതക വിതരണം ഗെയിൽ കമ്പനി നിർത്തിവെച്ചു. ഈ ഭാഗത്ത് കൂടെയുള്ള ഗെയിൽ വാതക ലൈൻ കടന്നു പോകുന്ന കാര്യത്തെ കുറിച്ച് അറിവില്ലായിരുന്നെ പ്രാഥമിക വിശദീകരണമാണ്‌ ജലവിഭവ വകുപ്പ് നൽകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?