INDIA

രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ചലച്ചിത്ര-മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭ

വെബ് ഡെസ്ക്

ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവും മാധ്യമ അതികായനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേയാണ് അന്ത്യം.

രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിര്‍മ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. രാമോജി ഫിലിം സിറ്റി, ഈനാട് പത്രം, ടിവി ചാനലുകളുടെ ഇടിവി നെറ്റ്വര്‍ക്ക്, ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാ കിരണ്‍ മൂവീസ്, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി ഷോപ്പിംഗ് മാള്‍, പ്രിയ അച്ചാറുകള്‍, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളാണ്.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ചെറുകുരി രാമോജി റാവു 1936 നവംബര്‍ 16 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത് .കൃഷിയെയും കര്‍ഷകരെയും അടിസ്ഥാനമാക്കിയുള്ള ഒരു മാസികയിലൂടെയാണ് രാമോജി റാവു തന്റെ കരിയര്‍ ആരംഭിച്ചത്. 1983ലാണ് അദ്ദേഹം ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് സ്ഥാപിക്കുന്നത്. സിനിമാ മേഖലയുടെ ഭാഗമായി, അതുല്യമായ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ രാമോജി റാവു ശ്രദ്ധിച്ചിരുന്നു.ഭാര്യ-രമാ ദേവി മക്കള്‍- ചെറുകുരി സുമന്‍, കിരണ്‍ പ്രഭാകര്‍

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും