INDIA

ഗതാഗത കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ പട്ടിക; ആദ്യ പത്തില്‍ ഇന്ത്യയിലെ രണ്ടു മഹാനഗരങ്ങള്‍, ഒന്നാം സ്ഥാനത്താര്?

ഗതാഗതകുരുക്കില്ലാത്ത ഒരു ഇന്ത്യന്‍ നഗരം സ്വപ്‌നം കാണാന്‍ സാധിക്കുമോ!

വെബ് ഡെസ്ക്

ഗതാഗതകുരുക്കില്ലാത്ത ഒരു ഇന്ത്യന്‍ നഗരം സ്വപ്‌നം കാണാന്‍ സാധിക്കുമോ! ഇന്ത്യയിലെ മഹാനഗരങ്ങളിലെ ജനങ്ങളുടെ ജീവിതം, ഗതാഗത കുരുക്കിന്റെ സമയമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം. ബുള്ളറ്റ് ട്രെയിനുകളും മെട്രോ റെയിലുകളും വന്നതോടെ, പല നഗരങ്ങളിലും ഗതാഗതകുരിക്കിന് നേരിയ തോതിലുള്ള ആശ്വാസം വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പൂനെയുമാണ് ഈ രണ്ട് നഗരങ്ങള്‍.

നെതലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുണ്ടായ നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.

ലണ്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ ശരാശരി ഡ്രൈവിങ് സ്പീഡ് 14 കിലോമീറ്റര്‍ ആണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 60 കോടി കാറുകളുടെ നാവിഗേഷന്‍ സിസ്റ്റങ്ങളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

ലണ്ടനില്‍ പത്തു കിലോമീറ്റര്‍ താണ്ടാന്‍ എടുക്കുന്ന സമയം 37 മിനിറ്റാണ്. രണ്ടാം സ്ഥാനത്തുള്ള അയര്‍ലന്‍ഡിന്റെ തലസ്ഥാനം ഡബ്ലിനില്‍ പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റ് 30 സെക്കന്റ് എടുക്കും. ആറാം സ്ഥാനത്തുള്ള ബെംഗളൂരുവില്‍ ഇത് 28 മിനിറ്റ് 30 സെക്കന്റാണ്. ഏഴാം സ്ഥാനത്തുള്ള പൂനെയില്‍ 27 മിനിറ്റ് 50 സെക്കന്റാണ്.

ബെംഗളൂരുവില്‍ 2023-ല്‍ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടത് സെപ്റ്റംബര്‍ 27-ന് ആണെന്നും അന്നേദിവസം പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 32 മിനിറ്റ് എടുത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ എട്ടിനാണ് പൂനെയില്‍ ഏറ്റവും വലിയ ട്രാഫിക് രൂപ്പെട്ടത്. അന്ന് 34 മിനിറ്റാണ് പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ എടുത്ത സമയം. 82 നഗരങ്ങള്‍ ശരാശരി വേഗതയില്‍ മാറ്റമില്ലാതെ തുടരുന്നു. 77 നഗരങ്ങളില്‍ ഉയര്‍ന്ന ശരാശരി വേഗതയുണ്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍