മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ലഖ്‌നൗ കോടതി. സംഘടനയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പിഎഫ്‌ഐ നേതാക്കളുമായി കാപ്പന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പിഎഫ്‌ഐ യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. മതസൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാപ്പന്‍ ഹാഥ്റസിലേയ്ക്ക് എത്തിയതെന്നും കോടതി നിരീക്ഷിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
ഇ ഡി കേസില്‍ ഇന്നലെയാണ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ കോടതി തള്ളിയത്. യുഎപിഎ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തിനാല്‍ കാപ്പന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാകില്ല. കേസില്‍ കഴിഞ്ഞമാസം 12ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. അതേസമയം കാപ്പനൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ ആലമിന് അലഹാബാദ് ഹൈക്കോടതി ഓഗസ്റ്റില്‍ ജാമ്യം അനുവദിച്ചിരുന്നു.
കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ എത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.
2020 ഒക്ടോബറിൽ ഹാഥ്റസ് ബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അതിനുശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തുടർന്ന്, ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തിൽ കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കിയത്. ഈ കേസിലാണ് കഴിഞ്ഞമാസം ജാമ്യം അനുവദിച്ചത്.