INDIA

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്‌

അഭിഭാഷകനായ ന്രിപേന്ദ്ര പാണ്ഡ്യേ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി.

വെബ് ഡെസ്ക്

വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് ലക്‌നൗ സെഷന്‍സ് കോടതി. കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരേ അഭിഭാഷകനായ ന്രിപേന്ദ്ര പാണ്ഡ്യേ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി.

സെക്ഷന്‍ 203 സിആര്‍പിസി പ്രകാരം ന്രിപേന്ദ്ര നല്‍കിയ പരാതി ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ അംബരീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇതുചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ്‌ ലക്‌നൗ ജില്ലാ സെഷന്‍സ് ജഡ്ജി അശ്വിനി കുമാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് ആക്ഷേപിച്ചതായാണ് പരാതിയില്‍ പറയുന്നത്. സവര്‍ക്കരെ മഹാത്മാഗാന്ധി രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍തന്റെ പ്രസ്താവനയിലൂടെ സവര്‍ക്കറെ അപമാനിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കേസ്‌ നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം