INDIA

'ഇന്ത്യ'ക്കൊപ്പം; മുന്നണിയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ

വെബ് ഡെസ്ക്

'ഇന്ത്യ' മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയെ താഴെയിറക്കാൻ ഇന്ത്യ മഹാസഖ്യത്തിലെ 28 പാർട്ടികൾക്കൊപ്പം സിപിഎമ്മും സജീവമായി മുന്നിലുണ്ടാകും. വിശാലമായ വ്യവസ്ഥിതിയാണതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

''ഇന്ത്യ എന്ന ബിജെപി വിരുദ്ധ രാഷ്ട്രീയ മഹാസഖ്യത്തിൽ ഏറ്റവും ശക്തിമത്തായ നിലയിൽ സിപിഎം ഉണ്ടാകും. വിശാലമായ വ്യവസ്ഥിതിയാണത്. ഇപ്പോൾ തന്നെ 28 പാർട്ടികളുണ്ട്. ഈ വിശാലമായ സഖ്യത്തിൽ അവർക്കൊപ്പം ഞങ്ങളുമുണ്ടാകും''- എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ടെന്നും ഇന്ത്യ മുന്നണിയുടെ യോഗങ്ങളിൽ തങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യത്തിന്റെ ബെംഗളൂരു യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്തിരുന്നു. എന്നാൽ അന്നുതന്നെ സഖ്യത്തിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നു. ഒരു സഖ്യമാണോ അതോ ധാരണയാണോ വേണ്ടത് എന്നതായിരുന്നു യെച്ചൂരിയുടെ ചോദ്യം. പിന്നീട് 'ഇന്ത്യ' കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ അതിൽ സിപിഎം അംഗങ്ങളില്ല എന്നതും ശ്രദ്ധേയമായി.

കേരളത്തിൽ കോൺഗ്രസുമായി സിപിഎം നേർക്കുനേർ മത്സരത്തിലാണ് എന്നതാണ് ഇതിന്റെ കാരണമായി വിലയിരുത്തപ്പെട്ടത്. സംഘടന സംവിധാനങ്ങളിൽ ആലോചിച്ച് സിപിഎം പ്രതിനിധിയെ നിർദേശിക്കുമെന്നാണ് കരുതിയതെങ്കിലും പോളിറ്റ് ബ്യുറോയിൽ എതിർപ്പുയർന്നത്തിന്റെ ഭാഗമായി മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

അതേസമയം, കോൺഗ്രസുമായി വേദി പങ്കിട്ടാൽ എൽഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം ദുർബലമാകില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തോടും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഓരോരുത്തർക്കും അവരവരുടേതായ നിലപാടുണ്ട്. തന്റെ നിലപാടാണ് താൻ പറഞ്ഞത്. മഹാസഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുത്ത് കൊണ്ടാണ് പരിപാടി നടത്തുന്നത്. ബിജെപിയെ താഴെയിറക്കുക, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിർക്കുക എന്നിങ്ങനെ മതനിരപേക്ഷ ഉള്ളടക്കത്തോട് കൂടി പ്രവർത്തിക്കുന്ന ഇന്ത്യ സഖ്യത്തിലെ കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?