INDIA

'നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന കോടതി ഉത്തരവ്'; മഅദനി ബെംഗളൂരു വിട്ടു

ദ ഫോർത്ത് - ബെംഗളൂരു

സുപ്രീംകോടതിയിൽ നിന്ന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ബെംഗളൂരു വിട്ടു. 11.40-ന് ആണ് ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെടുക. 12.40-ന് തിരുവനന്തപുരത്തെത്തും.

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങളുണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. സന്തോഷവും സമാധാനവുമെന്ന് മഅദനി പ്രതികരിച്ചു.

കേസിന്റെ വിചാരണ തീരും വരെ ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യ വ്യവസ്ഥ പൂർണമായും സുപ്രീംകോടതി എടുത്തു കളഞ്ഞതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിഞ്ഞത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന മഅദനി റോഡ് മാർഗം അൻവാറുശ്ശേരിയിലേക്കു പോകും. തുടർന്ന് കുടുംബ വീട്ടിൽ എത്തി പിതാവിനെ സന്ദർശിക്കും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഇനി മഅദനിക്ക് ജന്മനാടായ കൊല്ലത്തു തുടരാം. 15 ദിവസം കൂടുമ്പോൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നതാണ് ജാമ്യ വ്യവസ്ഥ. ചികിത്സയ്ക്കായി കൊച്ചിയിലേക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട് .

2008ലെ ബാംഗ്ളൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട മഅദനിയെ 2010ൽ ആയിരുന്നു കർണാടക പോലീസ് കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്തത്. തുടർന്ന് പരപ്പന അഗ്രഹാര ജയിലിൽ അടയ്ക്കപ്പെട്ട മഅദനി പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടി. കേസിന്റെ വിചാരണ തീരും വരെ ബെംഗളൂരു നഗരം വിട്ടു പോകരുതെന്ന കർശന ഉപാധികളോടെ ആയിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 9 വർഷമായി ബെംഗളൂരുവിൽ വാടക വീട്ടിൽ തങ്ങിയ മഅദനി സുപ്രീംകോടതി അനുമതിയോടെ അഞ്ച് തവണ കേരളത്തിലെത്തിയിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി