കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ അട്ടിമറി. സമവായ ശ്രമത്തിന് വിരുദ്ധമായി മത്സരംഗത്തിറക്കിയ സംഘപരിവാർ അനുകൂലികൾ ഔദ്യോഗിക പാനലിനെ അട്ടിമറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന സി രാധാകൃഷ്ണൻ ഒരു വോട്ടിനാണ് തോറ്റത്. അതേസമയം അക്കാദമി അധ്യക്ഷനായി ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആരോപിക്കുന്നില്ലെന്നാണ് സി രാധാകൃഷ്ണന്റെ പ്രതികരണം.
സംഘപരിവാർ പിന്തുണയുള്ള പാനല്‍ രംഗത്തെത്തിയതോടെ മത്സരത്തിന് വഴിയൊരുങ്ങുകയായിരുന്നു
നേരത്തെ വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് സംഘപരിവാര്‍ അനുകൂല പാനലിന്റെ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘപരിവാര്‍ പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ മല്ലേപുരം ജി വെങ്കടേഷിന് പുറമെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന മറാത്തി എഴുത്തുകാരന്‍ രംഗനാഥ് പഠാരെയും മത്സര രംഗത്തുണ്ടായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 60 പേരുടെ വോട്ട് മാധവ് കൗശികിന് ലഭിച്ചു.
ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയയ് കുമുദ് ശര്‍മയാണ് സി രാധാകൃഷ്ണനെ തോല്‍പ്പിച്ചത്. ഒരു വോട്ടിനായിരുന്നു തോല്‍വി. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് സി രാധാകൃഷ്ണന്‍ പ്രതികരിച്ചു. ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ മാത്രമേ താന്‍ മത്സരിച്ചിട്ടുള്ളൂ. ആ മത്സരം വീറുറ്റതായിരുന്നു. പക്ഷേ, അതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് സി രാധാകൃഷ്ണൻ പ്രതികരിച്ചു
നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് ആ സ്ഥാനത്തേക്ക് വരണമെന്നും സി സി രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്‌റ് ആകണമെന്നും ധാരണയിലെത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ മത്സരത്തിന് വഴിയൊരുങ്ങി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ അവസാന നിമിഷമാണ് ഇവര്‍ പത്രിക സമര്‍പ്പിച്ചത്.
ജനറല്‍ കൗണ്‍സിലില്‍ ആകെ 92 അംഗങ്ങളാണുള്ളത്. ഇതില്‍ പത്ത് പേരെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ബാക്കി 82 പേരാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് കെ പി രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവന്‍ തമ്പി എന്നിവരാണ് കൗണ്‍സിലിലുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കുപുറമേ ഔദ്യോഗിക പട്ടികയിലുള്ള 24 ഭാഷകളുടെ കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷമാണ് ജനറല്‍ കൗണ്‍സിലിന്റെ കാലാവധി.