INDIA

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കെതിരെ ഉഭയസമ്മത ബന്ധത്തിന്റെ പേരിലുള്ള കേസുകൾ കണ്ടെത്താന്‍ പോലീസിനോട്‌ മദ്രാസ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികൾക്കെതിരെയുള്ള കേസുകളിൽ ഉഭയ സമ്മതത്തോട് കൂടിയുള്ളത് ഏതൊക്കെയാണെന്ന് കണ്ടെത്താനും ഓഗസ്റ്റ് 11 മുമ്പായി പ്രത്യേക പട്ടിക തയ്യാറാക്കാനും ഉത്തരവിട്ട് കോടതി

വെബ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ആണ്‍കുട്ടികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കാത്തവ കണ്ടെത്താന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. ഇത്തരത്തില്‍ കണ്ടെത്തുന്ന കേസുകളില്‍ നിയമവും കോടതി നടപടികളും ദുരുപയോഗം ചെയ്യപ്പെട്ടതായും കേസ് കുട്ടിയുടെ ഭാവിയെ ബാധിക്കുന്നതാണെന്നും തെളിഞ്ഞാല്‍ അത് റദ്ദാക്കാനും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് പോലീസിന് ഉത്തരവ് നല്‍കി.

പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പല കേസുകളിലും പെണ്‍കുട്ടിയെ ഇരയായും ആണ്‍കുട്ടിയെ പ്രതിയായും തരംതിരിക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും ഇരുകൂട്ടരും ഒരുപോലെ തെറ്റുചെയ്തവരാണെന്നും ബെഞ്ച് നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് 2022ല്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

സമാനമായൊരു കേസില്‍ ഒളിച്ചോടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആണെന്ന കാരണത്താല്‍ കുടുംബത്തോടൊപ്പം അയക്കാതെ സ്വകാര്യ ഭവനത്തില്‍ ഒരു മാസത്തോളം ബ്ലോക്ക് ഡവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ താമസിപിച്ചതായി കോടതി കണ്ടെത്തി. അതേസമയം, കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ഓള് വിമണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തതായും 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം 20 ദിവസത്തോളം തടവില്‍ വെച്ചതായും കോടതി നിരീക്ഷിച്ചു.

പോക്‌സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള ഏതൊരാളും ''ചൈല്‍ഡ്' (കുട്ടി) എന്ന് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കുട്ടികളായി കണകാക്കുന്ന സാഹചര്യത്തില്‍ പോലീസ് പെണ്‍കുട്ടിയെ 'ഇര'യായും ആണ്‍കുട്ടിയെ 'പ്രതി'യായും കണക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ചു.

2010 മുതല്‍ ഇത്തരത്തിലുള്ള 1728 കേസുകള്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ 1274 കേസുകള്‍ ഇപ്പോഴും തീര്‍പ്പാക്കാതെ കെട്ടികിടക്കുകയാണെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. എല്ലാ കേസുകളും വിചാരണയുടെയോ അന്വേഷണത്തിന്റെയോ ഘട്ടത്തിലാണെന്നും കോട,തി നിരീക്ഷിച്ചു. തുടര്‍ന്ന് ജസ്റ്റിസ് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തമിഴ്‌നാട് ഡിജിപിയോട് തീര്‍പ്പ് കല്‍പ്പിക്കാത്ത 1274 കേസുകളില്‍ ഉഭയ സമ്മതത്തോട് കൂടിയുള്ളത് ഏതൊക്കെയാണെന്ന് കണ്ടെത്താനും ഓഗസ്റ്റ് 11 മുമ്പായി പ്രത്യേക പട്ടിക തയ്യാറാക്കാനും ഉത്തരവിടുകയായിരുന്നു.

ലൈംഗിക ബന്ധം നടന്നോ എന്നു കണ്ടെത്തുന്നതിനായി നടത്താറുള്ള രണ്ട് വിരല്‍ പരിശോധനയും ആണ്‍കുട്ടിയുടെ ബീജം ശേഖരിച്ച് നടത്തുന്ന പൊട്ടന്‍സി ടെസ്റ്റും നിര്‍ത്തലാക്കാന്‍ കോടതി തീരുമാനിച്ചു. പകരം രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ മുമ്പോട്ട് വയ്ക്കാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ