INDIA

മഹാരാഷ്ട്രയിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാകുമോ എംഎൽസി തിരഞ്ഞെടുപ്പ്? ആകാംക്ഷയോടെ ഭരണ- പ്രതിപക്ഷ പാർട്ടികൾ

288 അംഗ മഹാരാഷ്ട്ര നിയമസഭയാണ് എംഎൽ സി തിരഞ്ഞെടുപ്പിൻ്റെ ഇലക്ടറൽ കോളേജ്. നിലവിൽ 274 അംഗങ്ങളാണ് സഭയിലുള്ളത്

വെബ് ഡെസ്ക്

മഹാരാഷ്ട്രയില്‍ ഇന്നു നടക്കുന്ന എംഎല്‍സി തിരഞ്ഞടുപ്പ് ഭരണപക്ഷത്തിനു നിർണായകം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടയേറ്റ ഭരണ മുന്നണിയായ മഹായുതിയിലെ ഘടകകക്ഷികളില്‍നിന്ന് ക്രോസ് വോട്ടിങ് ഉണ്ടായേക്കുമെന്ന ആശങ്കയാണ് വോട്ടെടുപ്പിനെ നിര്‍ണായകമാക്കുന്നത്. ഒക്ടോബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയുടെ ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമാണ് ലജിസ്ലേറ്റീവ് കൗണ്‍സിലേലക്കുള്ള തിരഞ്ഞെടുപ്പ്. 11 എംഎല്‍സിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

എംഎല്‍എമാരാണ് എംഎല്‍സിമാരെ തിരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോഴും ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഇപ്പോള്‍ നിയമസഭയിലുള്ള കക്ഷിനില അനുസരിച്ച് ഭരണമുന്നണിയായ മഹായുതിയ്ക്ക് ഒൻപതു പേരെ ജയിപ്പിക്കാന്‍ കഴിയേണ്ടതാണ്

എംഎല്‍എമാരാണ് എംഎല്‍സിമാരെ തിരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോഴും ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഇപ്പോള്‍ നിയമസഭയിലുള്ള കക്ഷിനില അനുസരിച്ച് ഭരണമുന്നണിയായ മഹായുതിയ്ക്ക് ഒൻപതു പേരെ ജയിപ്പിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇത് നടക്കുമെന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരും കരുതുന്നില്ല. ഷിൻഡെ ശിവസേനയില്‍നിന്നും അജിത് പവാറിന്റെ എന്‍സിപിയില്‍നിന്നും ക്രോസ് വോട്ടിങാണ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിപ്പിക്കുന്നുണ്ട്.

12 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. നിലവിൽ 274 അംഗങ്ങളുള്ള 288 അംഗ മഹാരാഷ്ട്ര നിയമസഭയാണ് ഈ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ്. 14 സീറ്റുകൾ നിലവിൽ നിയമസഭയിൽ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ നിയമസഭയിലെ അംഗബലമനുസരിച്ച് ഭരണകക്ഷിയായ മഹായുതി ഒൻപത് സീറ്റും പ്രതിപക്ഷത്തിന് രണ്ട് സീറ്റുമാണ് ലഭിക്കേണ്ടത്.

പാർട്ടി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ, മുൻ മന്ത്രി പരിണയ് ഫുകെ, മുൻ പൂനെ മേയർ യോഗേഷ് തിലേക്കർ, മതംഗ് സമുദായ (പട്ടികജാതി) നേതാവ് അമിത് ഗോർഖെ, മുൻ മന്ത്രിയും റായത്ത് ക്രാന്തി പക്ഷ തലവനുമായ സദാബൗ ഖോട്ട് എന്നീ അഞ്ച് സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയിരിക്കുന്നത് . ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി രാജേഷ് വിതേകർ, പാർട്ടി ജനറൽ സെക്രട്ടറി ശിവാജിറാവു ഗാർജെ എന്നിവർക്കും ശിവസേന മുൻ ലോക്‌സഭാ എംപിമാരായ ഭാവ്‌ന ഗാവ്‌ലി, കൃപാൽ തുമാനെ എന്നിവരെയും മൽസരിപ്പിക്കുന്നു

പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നർവേക്കറിന് ശിവസേന (യുബിടി) ടിക്കറ്റ് നൽകിയപ്പോൾ കോൺഗ്രസ് എംഎൽസി പ്രദ്ന്യ സതവിനെയാണ് ശുപാർശ ചെയ്തത്. ജൂലൈ 27 ന് വിരമിക്കുന്ന 11 എംഎൽസിമാരിൽ നാല് ബി ജെ പിയിൽ നിന്നും രണ്ട് കോൺഗ്രസിൽ നിന്നും എൻസിപി, ശിവസേന, ശിവസേന (യുബിടി), പിഡബ്ല്യുപി, രാഷ്ട്രീയ സമാജ് പാർട്ടി എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവുമാണ്.

വോട്ടിങ് എങ്ങനെ?

ഓരോ എംഎൽസി സ്ഥാനാർത്ഥിക്കും തിരഞ്ഞെടുക്കപ്പെടാൻ 23 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്. എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായ ഭരണകക്ഷിയായ മഹായുതിയിൽ ബിജെപിയും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും എൻസിപിയുടെ അജിത് പവാർ വിഭാഗവും ഉൾപ്പെടുന്നു. സ്വതന്ത്രരും ചെറുകക്ഷികളും ഉൾപ്പെടെ 201 എംഎൽഎമാരുള്ള സഖ്യം ആകെ ഒൻപത് സ്ഥാനാര്ഥികളെയാണ് നിർത്തിയത്.

പ്രതിപക്ഷത്ത് എംവിഎക്കൊപ്പം കോൺഗ്രസ്, ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എൻസിപി (ശരദ് പവാർ) എന്നിവരടങ്ങുന്നു. 67 എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും മൂന്ന് സ്ഥാനാർത്ഥികളെയാണ് പ്രതിപക്ഷം നിർത്തിയത്. 11 എംഎൽസി സീറ്റുകളിലേക്ക് 12 സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ ആറ് എംഎൽഎമാർ നിഷ്പക്ഷത പാലിക്കുകയും തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്തിയ രാഷ്ട്രീയ മാറ്റങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രധാനമാവുക. അജിത് പവാറിൻ്റെ എൻസിപി ഒരു ലോക്‌സഭാ സീറ്റ് മാത്രം നേടിയ സാഹചര്യത്തിൽ എംഎൽഎമാർ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗത്തിലേക്ക് കൂറ് മാറിയേക്കുമെന്ന് ശക്തമായ ഊഹാപോഹങ്ങൾ ഉണ്ട്. അവരുടെ പിന്തുണയാണ് മൂന്നാമതൊരു സ്ഥാനാർത്ഥിയെ നിർത്താനുള്ള ആത്മവിശ്വാസം പ്രതിപക്ഷത്തിന് നൽകിയത്. ഞങ്ങൾക്ക് വിജയിക്കുമെന്ന് ആത്മവിശ്വാസമില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യില്ലെന്നാണ് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ പറഞ്ഞത്.

103 എംഎൽഎമാരുള്ള ബിജെപി തന്ത്രപരമായി അഞ്ച് സ്ഥാനാർത്ഥികളെയാണ് നിർത്തിയത്. എന്നിരുന്നാലും, അവർക്ക് ആവശ്യമായ വോട്ടുകളിൽ 12 എംഎൽഎമാരുടെ കുറവുണ്ട്. അജിത് പവാറിൻ്റെ എൻസിപി വിഭാഗത്തിലും ഏഴ് വോട്ടുകളുടെ കുറവുണ്ട്. എംവിഎ ക്യാമ്പിൽ കോൺഗ്രസിന് 37 എംഎൽഎമാരാണുള്ളത്. 15 എംഎൽഎമാരാണ് ശിവസേനക്കുള്ളത്.

പ്രതിപക്ഷത്തിലും സമാനമായ നിലയിൽ വോട്ടിന്റെ കുറവുണ്ട്. ഈ വിടവുകൾ നികത്താൻ, ഭരണസഖ്യം ആശ്രയിക്കുന്നത് ഒമ്പത് ചെറുപാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെയും 13 സ്വതന്ത്രരെയുമാണ്.

വോട്ടുചോർച്ച ഒഴിവാക്കാനായി എംഎൽഎമാരെ ആഡംബരഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് പ്രധാന പാർട്ടികൾ. ഉദ്ധവ് താക്കറെയും അജിത് പവാറിൻ്റെ എൻസിപി വിഭാഗവും വിവിധ പഞ്ച നക്ഷത്ര ഹോട്ടെലുകളിലേക്ക് എംഎൽഎമാരെ മാറ്റിക്കഴിഞ്ഞു. ബിജെപി എംഎൽഎമാരും ആഡംബര ഹോട്ടലിൽ തമ്പടിച്ചിട്ടുണ്ട്.

ചരിത്രം പറയുന്നതെന്ത് ?

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ എംഎൽഎ സീറ്റുകൾ വാഗ്ദാനം ചെയ്ത വോട്ടുമറിക്കുമോ എന്നാണ് പാർട്ടികൾക്കിടയിൽ ആശങ്ക. രണ്ട് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നത് അന്നത്തെ ഭരണമുന്നണിയായിരുന്ന മഹാവികാസ് അഘാഡിയെയാണ് ബാധിച്ചത്. പിന്നീടുണ്ടായ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയും അന്നത്തെ തിരഞ്ഞെടുപ്പ് നൽകി. അധികം താമസിയാതെ, ഏകനാഥ് ഷിൻഡെ പാർട്ടിയിൽ കലാപം സൃഷ്ടിക്കുകയും ശിവസേന പിളരുകയും മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ നിലം പൊത്തുകയും ചെയ്തു. അതിനാൽ തിരഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികളെ സംബന്ധിച്ചും നിർണായകമാണ്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്