INDIA

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍ നിന്ന് എടുത്തെറിഞ്ഞു കൊന്നു; അമ്മയെ പീഡിപ്പിച്ചു

19 വയസുകാരിയായ യുവതിക്കാണ് പീഡനം നേരിടേണ്ടി വന്നത്

വെബ് ഡെസ്ക്

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ ശേഷം അമ്മയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ സഞ്ചരിച്ച 19 വയസുകാരിയായ യുവതിയും കുഞ്ഞും ആക്രമിക്കപ്പെട്ടത്. കാറില്‍ നിന്നെറിഞ്ഞ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പെല്‍ഹാറില്‍ നിന്ന് പോഷെരെയിലേക്ക് ക്യാബില്‍ പോകുമ്പോഴാണ് സംഭവം. ഡ്രൈവറും കാറിലുണ്ടായിരുന്ന സഹയാത്രക്കാരും ചേർന്നാണ് യുവതിയെ ആക്രമിച്ചത്.

എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ വാങ്ങി പുറത്തേക്കെറിയുകയായിരുന്നു പ്രതികള്‍. ഇതിനു ശേഷമാണ് പീഡിപ്പിച്ചതെന്നും പോലീസിന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. കുഞ്ഞ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, അതിനുശേഷം യുവതിയേയും കാറില്‍ നിന്നു തള്ളിയിടുകയായിരുന്നു. പരിക്കേറ്റ യുവതിയിപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. മാണ്ഡവി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ കുട്ടി ജനലില്‍ ചാരിയിരുന്നതാണെന്നും അമ്മയുടെ കൈയില്‍ നിന്ന് കുട്ടി താഴെ വീണെന്നുമാണ് ഡ്രൈവറുടെ മൊഴി

ഐ പി സി 304,354 പ്രകാരം ബലാത്സംഗത്തിനും നരഹത്യക്കും ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷയുടെ ഭാഗമായി ലഭിക്കുന്ന നിര്‍ഭയ പദ്ധതിയുടെ തുക ഷിന്‍ഡെ സര്‍ക്കാര്‍ ചിലവഴിക്കുന്നത് എം എല്‍ എ മാര്‍ക്ക് വേണ്ടിയാണെന്നും , സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനം നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി എന്‍ സി പി നേതൃത്വവും രംഗത്തെത്തി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ