Mahua Moitra 
INDIA

ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

തൃണമൂല്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തിട്ടില്ലെന്ന് മഹുവ

വെബ് ഡെസ്ക്

കാളി പരാമര്‍ശത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹുവ നിലപാട് വ്യക്തമാക്കിയത്. മമതയെ ബാനര്‍ജിയെ താന്‍ ഇപ്പോഴും ട്വിറ്ററിലൂടെ പിന്തുടരുന്നുണ്ട്.പ്രശ്‌നങ്ങള്‍ തനിക്കും പാര്‍ട്ടിക്കും ഇടയിലാണെന്ന് പറഞ്ഞ മഹുവ, പാര്‍ട്ടിയുടേയും, മമതയുടേയും വിശ്വസ്ത സൈനികയാണ് താനെന്നും, എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും വ്യക്തമാക്കി.

Mahua Moitra

മാംസാഹാരവും മദ്യവും കഴിക്കുന്ന ദേവതയാണ് തന്റെ സങ്കല്‍പ്പത്തിലെ കാളിയെന്ന മഹുവയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും, മഹുവയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തുയും ചെയിതിരുന്നു. എന്നാല്‍, വിവാദങ്ങളി‍ല്‍ ഭാഗമാകാതെ തൃണമൂല്‍ പിന്മാ‍റിയത് മഹുവയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. അതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ മഹുവ അണ്‍ഫോളോ ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ആ വാര്‍ത്ത മഹുവ നിരാകരിച്ചു.

ഞാന്‍ മമത ബാനര്‍ജിയെ പിന്തുടരുന്നു. ഞാന്‍ അവരുടെ പാര്‍ട്ടിയിലാണ്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നോ ഇത് പ്രസക്തമാണോ എന്നോ എനിക്കറിയില്ല

പാര്‍ട്ടി ഹാന്‍ഡില്‍ അണ്‍ഫോളോ ചെയ്യുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യത്തിന് "ഞാന്‍ മമത ബാനര്‍ജിയെ പിന്തുടരുന്നു. ഞാന്‍ അവരുടെ പാര്‍ട്ടിയിലാണ്. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നോ ഇത് പ്രസക്തമാണോ എന്നത് എനിക്കറിയില്ല" എന്നായിരുന്നു മഹുവയുടെ മറുപടി.

Mahua Moitra
ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ മരണംവരെ പോരാടുമെന്ന് പറഞ്ഞ മഹുവ തന്റെ തെറ്റ് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു.

ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ മരണംവരെ പോരാടുമെന്ന് പറഞ്ഞ മഹുവ തന്റെ തെറ്റ് തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു. തനിക്കെതിരെ ബംഗാളില്‍ എവിടെയെങ്കിലും ബിജെപി കേസ് നല്‍കുകയാണെങ്കില്‍ അതിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ ദേവിയെ തന്റെ സങ്കല്‍പ്പത്തില്‍ ആരാധിക്കുന്ന ഒരു കാളി ക്ഷേത്രം ഉണ്ടാകുമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ