INDIA

ജമ്മു കശ്മീരിലെ രജൗരിയില്‍ ആര്‍മി പിക്കറ്റിനു നേരേ വന്‍ ഭീകരാക്രമണം; രൂക്ഷമായ വെടിവെയ്പ്പ്

രജൗരി ജില്ലയിലെ ഗുന്ദ മേഖലയിലെ സുരക്ഷാ പോസ്റ്റിനു നേരേയാണ് ആക്രമണുണ്ടായത്

വെബ് ഡെസ്ക്

ജമ്മു കശ്മീരിലെ രജൗരിയില്‍ ആര്‍മി പിക്കറ്റിനു നേരേ വന്‍ ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് സൈനിക യൂണിറ്റിനു നേരേ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തിയത്. ആളപായം ഉള്ളതായി നിലവില്‍ റിപ്പോര്‍ട്ടില്ല.

എന്നാല്‍, രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ഡിഫന്‍സ് പിആര്‍ഒ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി. സൈനികര്‍ നടത്തിയ തിരിച്ചടി മൂലം രക്ഷപെട്ട ഭീകരര്‍ക്കായി തിരിച്ചില്‍ വ്യപകമാണ്. രജൗരി ജില്ലയിലെ ഗുന്ദ മേഖലയിലെ സുരക്ഷാ പോസ്റ്റിനു നേരേയാണ് ആക്രമണുണ്ടായത്.

അതേസമയം, കുറച്ചുദിവസങ്ങളായി കശ്മീരില്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭീകരാക്രമണം വ്യാപകമായിട്ടുണ്ട്. ആക്രമണങ്ങള്‍ ഏറെയും സൈനികര്‍ക്കു നേരേയാണ്. ജൂണ്‍ ഒമ്പതിന് റെയ്‌സില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒമ്പത് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സൈനിക വിന്യാസവും ജമ്മു കശ്മീരില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്