സിദ്ദീഖ് കാപ്പന്‍ 
INDIA

സിദ്ദീഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും

അറസ്റ്റിലായി രണ്ട് വർഷവും നാല് മാസവും പൂർത്തിയാകുമ്പോഴാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്

വെബ് ഡെസ്ക്

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. ജാമ്യത്തിനാവശ്യമായ ബോണ്ടുകള്‍ അംഗീകരിച്ച ലക്നൗ കോടതി റിലീസിങ് ഓര്‍ഡര്‍ ജയിലേക്ക് അയച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും നാല് മാസവും പൂർത്തിയാകുമ്പോഴാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്. ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലും, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന് ജയില്‍ മോചനത്തിന് വഴി തുറന്നത്.

കലാപമുണ്ടാക്കാൻ വേണ്ടിയാണ്കാപ്പൻ സ്ഥലത്തെത്തിയതെന്ന് ആരോപിച്ചായിരുന്നു യുപി പോലീസ് കാപ്പനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു അറസ്റ്റ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിദ്ദീഖ്. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കലാപമുണ്ടാക്കാൻ വേണ്ടിയാണ്കാപ്പൻ സ്ഥലത്തെത്തിയതെന്ന് ആരോപിച്ചായിരുന്നു യുപി പോലീസ് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയത്.

ജാമ്യം ലഭിച്ച് 40 ദിവസത്തിന് ശേഷമാണ് കാപ്പന് ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. 2022 സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല. ഡിസംബര്‍ 23 ന് അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും ജാമ്യം നല്‍കി. തുടര്‍ന്നും വെരിഫിക്കേഷന്‍ നടപടികളുടെ പേരില്‍ മോചനം വൈകുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം