പാര്‍ഥ ചാറ്റര്‍ജി  
INDIA

വീണ്ടും തിരിച്ചടികള്‍: മന്ത്രിസ്ഥാനത്ത് നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ചാറ്റര്‍ജിയെ പുറത്താക്കി

മന്ത്രി സ്ഥാനത്തിനു പുറമേ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു കൂടി പുറത്താക്കിയതോടെ പാര്‍ഥ ചാറ്റര്‍ജിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വെബ് ഡെസ്ക്

അധ്യാപകനിയമ കുഭകോണത്തില്‍ ഇഡി അറസ്റ്റ് ചെയ്ത പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. രണ്ട് സ്ഥാനങ്ങളും നഷ്ടമായതോടെ പാര്‍ഥ ചാറ്റര്‍ജിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കില്ലെന്നായിരുന്നു പാര്‍ട്ടി ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍ കൂടുതല്‍ തുക കണ്ടെത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല.

ഇ ഡി നടത്തിയ പരിശോധനയില്‍ പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തായ അര്‍പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ നിന്ന് 50 കോടിയോളം രൂപ കണ്ടെത്തിയതോടെയാണ് മന്ത്രി സ്ഥാനത്ത് നിന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുമുള്ള പുറത്താക്കല്‍. ജൂലൈ 23 ന് നടത്തിയ പരിശോധനയില്‍ മാത്രം 21 കോടി കോടി രൂപയാണ് അര്‍പിതയുടെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്യുന്നത്.

പാര്‍ത്ഥ ചാറ്റര്‍ജിയും അര്‍പ്പിത മുഖര്‍ജിയും

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ സംബന്ധിച്ചടത്തോളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മമത കഴിഞ്ഞാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തീരുമാനങ്ങളെടുത്തിരുന്നത് പാര്‍ഥ ചാറ്റര്‍ജിയായിരുന്നു.

ഇഡി കണ്ടെടുത്ത പണം

പാര്‍ഥ ചാറ്റര്‍ജിയെ വ്യവസായ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും ആവശ്യമുന്നയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ അറസ്‌റ്റോടെ തൃണമൂലിനെതിരെ വന്‍ പ്രതിരോധമാണ് ബിജെപി തീര്‍ക്കുന്നത്. അറസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്