ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സംസ്ഥാന മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ നിയമിച്ചേക്കുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഏകകണ്ഠമായാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മണിക് സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സൂചിപ്പിച്ചിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 32 സീറ്റും ബിജെപി നേടിയത്.