INDIA

മണിപ്പൂർ കലാപത്തിന് പിന്നിലെ അന്താരാഷ്ട്ര ഇടപെടൽ; സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

മണിപ്പൂരിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയ അജണ്ടയാണെന്നും ബിരേൻ സിങ്

വെബ് ഡെസ്ക്

മണിപ്പൂർ കലാപത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ ഗൂഢാലോചന സംശയിക്കുന്നതായി മുഖ്യമന്ത്രി ബിരേൻ സിങ്. ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഈ അവസരത്തിൽ സാധിക്കില്ല. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതായാണ് തോന്നുന്നതെന്നും അദ്ദഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിരേൻ സിങ് ഇക്കാര്യം പറഞ്ഞത്.

പൊതുജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന ഭയം കാരണം മുഖ്യമന്ത്രി പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും എന്നാൽ ജനങ്ങളുടെ പിന്തുണ തന്റെ മനസ് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.

"മണിപ്പൂർ മ്യാൻമറിന്റെ അയൽരാജ്യമാണ്. തൊട്ടടുത്ത് ചൈനയും ഉണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ 398 കിലോമീറ്റർ മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ല. ഇന്ത്യൻ സുരക്ഷാ സേനയുണ്ടെങ്കിലും പക്ഷെ ഇത്രയും വലിയ പ്രദേശത്തിന് കാവൽ നില്ക്കാൻ കഴിയില്ല. അതിനാൽ അന്താരാഷ്ട്ര സംഘടനകളുടെ ഗൂഢാലോചന ഉണ്ടോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധിക്കില്ല. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് തോന്നുന്നത്. പക്ഷെ കാരണം വ്യക്തമല്ല." മണിപ്പൂർ മുഖ്യമന്ത്രി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി ഓഫീസുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുന്ന സംഭവങ്ങളും വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു. ഈ ചിന്ത വല്ലാത്ത വിഷമം ഉണ്ടാക്കി. ജനവിശ്വാസമില്ലാതെ ഒരാൾക്ക് നേതാവാകാൻ കഴിയില്ല. അങ്ങനെയാണ് രാജി എന്ന തീരുമാനത്തിൽ എത്തിയത്. എന്നാൽ എന്നെ തെരുവിൽ കാത്തുനിന്ന വലിയ ജനക്കൂട്ടം കരയുകയും എന്റെ മേലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

''അവർ എന്നോട് രാജിവെക്കരുതെന്ന് പറഞ്ഞു. എന്നാൽ അവർ ആവശ്യപ്പെട്ടാൽ രാജി വെക്കാൻ ഞാൻ ഇപ്പോഴും സന്നദ്ധനാണ്'',ഇപ്പൊ രാജിവെക്കുന്നില്ലെന്നറിയിച്ചുകൊണ്ട് ബിരേൻ സിങ് വ്യക്തമാക്കി. മണിപ്പൂരിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയ അജണ്ടയാണെന്നും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് അദ്ദേഹം വന്നതെന്നും ബിരേൻ സിങ് ആരോപിച്ചു.

"സമാധാനം പുനഃസ്ഥാപിക്കാൻ ഞങ്ങൾ എല്ലാ തലങ്ങളിലും എല്ലാ ശ്രമങ്ങളും നടത്തുന്നു.മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന." അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ