INDIA

കമാൻഡോകളുടെ വേഷത്തിലും കലാപകാരികള്‍; ജാഗ്രത നിർദേശവുമായി മണിപ്പൂർ പോലീസ്

വെബ് ഡെസ്ക്

സംഘർഷം തുടരുന്ന മണിപ്പൂരില്‍ കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കമാന്‍ഡോ യൂണിഫോം ദുരുപയോഗം ചെയ്ത് അക്രമങ്ങള്‍ നടത്തുന്നതില്‍ നിന്ന് കലാപകാരികൾ പിന്‍മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു. എല്ലാവരുടെയും തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും സൈനിക വാഹനങ്ങള്‍ ഉൾപ്പെടെ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച്, ആയുധങ്ങളുമായി ഒരു സംഘം കലാപകാരികൾ സംഘർഷമേഖലയിലൂടെ നീങ്ങുന്നതിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കലാപത്തിനിടെ പോലീസ് കേന്ദ്രങ്ങളിൽ നിന്ന് മോഷ്‌ടിച്ച വസ്‌ത്രങ്ങളാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലീസ് യൂണിഫോമും ദുരുപയോഗം ചെയ്യപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം കേസുകൾ എണ്ണത്തിൽ കുറവാണെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മോഷ്ടിച്ച ആയുധങ്ങളെക്കുറിച്ച് വിലയിരുത്തൽ നടക്കുന്നതിനിടെ, അവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇംഫാൽ താഴ്‌വരയിൽ നിന്ന് മോഷ്ടിച്ച പോലീസ് ആയുധങ്ങളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വംശീയ കലാപം ആരംഭിച്ചതിന് പിന്നാലെ 45,000 പേരടങ്ങുന്ന പോലീസ് സേനയെ അടിമുടി സ്ഥലം മാറ്റിയിരുന്നു. മേയ്തി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരെ ഇംഫാൽ താഴ്‌വാരകളിലേക്കും കുക്കി വിഭാഗത്തിൽപ്പെടുന്നവരെ മലമുകളിലേക്കുമാണ് മാറ്റിയത്.

ചുമതലയേറ്റ ഉടൻ തന്നെ 1,200 ഓളം ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഡിജിപി പോലീസ് രാജീവ് സിങ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിനോടകം ഏകദേശം 1,150 ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും തിരികെ വരാത്ത ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്